4ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിങില്‍ സെക്കന്റില്‍ 20.9 എംബിപിഎസ് വേഗതയില്‍ റിലയന്‍സ് ജിയോ മുന്നിലെത്തി. ജനുവരിയില്‍ 4ജി അപ്‌ലോഡ് വേഗതയില്‍ വോഡഫോണ്‍ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബറില്‍ റെക്കോര്‍ഡു ചെയ്ത 27.2 എംബിപിഎസ് വേഗത കുറഞ്ഞെങ്കിലും റിലയന്‍സ് ജിയോ ചാര്‍ട്ടില്‍ മുന്നിലെത്തി. കമ്പനിയുടെ അടുത്തുള്ള എതിരാളിയായ ഭാരതി എയര്‍ടെലിനേക്കാള്‍ മൂന്നിരട്ടി വേഗത ഉണ്ടായിരുന്നു.
ട്രായ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിന് ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത 7.9 എംബിപിഎസ്, വോഡഫോണ്‍ 7.6 എംബിപിഎസ്, ഐഡിയ 6.5 എംബിപിഎസ് എന്നിങ്ങനെയാണ്.
6 എംബിപിഎസ് ഡാറ്റാ വേഗതയുള്ള വോഡഫോണ്‍ അപ്‌ലോഡ് വേഗതയില്‍ ഒന്നാമതെത്തി. 5.6 എംബിപിഎസ്- ഐഡിയ, റിലയന്‍സ് ജിയോ - 4.6 എംബിപിഎസ്, എയര്‍ടെല്‍- 3.8 എംബിപിഎസ് എന്നിവയാണ് അപ്‌ലോഡ് വേഗത രേഖപ്പെടുത്തിയത്.
Content Highlights: reliance jio top in 4g speed vodafone in upload speed trai data
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..