കുറഞ്ഞ വിലയില്‍ 4ജി സ്മാര്‍ട്‌ഫോണുകളും മറ്റ് കണക്ട് ചെയ്ത ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി റിലയന്‍സ് ജിയോയും റിയല്‍മിയും മറ്റ് സ്ഥാപനങ്ങളും കൈകോര്‍ക്കുന്നു.
2ജി ഫോണുകള്‍ ഉപയോഗിക്കുന്ന ആളുകളെ 4ജിയിലേക്കും 5ജിയിലേക്കും കൊണ്ടുവരണമെങ്കില്‍ വില കുറഞ്ഞ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് റിലയന്‍സ് ജിയോ ഡിവൈസസ് ആന്റ് മൊബിലിറ്റി പ്രസിഡന്റ് സുനില്‍ ദത്ത് പറഞ്ഞു.
മുമ്പ് ജിയോഫോണുകളിലൂടെ 4ജി കണക്റ്റിവിറ്റിയുടെ നേട്ടങ്ങള്‍ താങ്ങാവുന്ന വിലയില്‍ റിലയന്‍സ് ജിയോ ലഭ്യമാക്കിയിരുന്നു. മറ്റ് 4ജി ഉപകരണങ്ങള്‍ വിലക്കുറവില്‍ ജനങ്ങള്‍ക്ക് എത്തിക്കുന്നതിനായി റിയല്‍മിയോടും മറ്റ് സ്ഥാപനങ്ങള്‍ക്കുമൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ സംസാരിക്കവെ ദത്ത് പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍ക്ക് വേണ്ടി മാത്രമല്ല, കണക്ട് ചെയ്യാവുന്ന മറ്റ് ഉപകരണങ്ങള്‍ക്ക് വേണ്ടിയും ജിയോ പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Reliance Jio, Realme and others working together to make smartphones cheaper