
-
ഉപഭോക്താക്കള്‍ക്കായി വോയിസ്,വീഡിയോ വൈ-ഫൈ കോളിങ്' സേവനം അവതരിപ്പിച്ച് ജിയോ . ഇനി ഏത് വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് ജിയോ വൈ-ഫൈ കോള്‍ ചെയ്യാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോ ഈ സേവനം പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ജിയോ വൈ-ഫൈ കോളിംഗിനൊപ്പം വരുന്ന പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്
- ഉപയോക്താക്കള്ക്ക്ജിയോവൈ-ഫൈ കോളിംഗിനായി ഏത് വൈഫൈ നെറ്റ് വര്ക്കുംഉപയോഗിക്കാം
- മെച്ചപ്പെട്ട വോയ്സ്/വീഡിയോ കോളിംഗ് അനുഭവം നല്‍കുന്നതിന് തടസമില്ലാതെVoLTEയുംWi-Fiയും മാറി മാറി ഉപയോഗിക്കും.
- 150ലധികം ഹാന്‍ഡ്സെറ്റ് മോഡലുകളില്‍ ജിയോ വൈ-ഫൈ കോളിംഗ് ലഭ്യമാണ്.
- ജിയോ ഉപഭോക്താക്കള്‍ക്ക് വീഡിയോ ഓവര്‍ വൈ-ഫൈ കോളുകള്‍ ചെയ്യാനും കഴിയും.
- ഇതെല്ലാം അധിക ചിലവില്ലാതെ ആസ്വദിക്കാം.
Content Highlights: Reliance Jio launches free voice calls over WiFi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..