ജിയോ ഫോണിന് വേണ്ടി പുതിയ ജിയോ ക്രിക്കറ്റ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 'വണ്‍ സറ്റോപ്പ് ക്രിക്കറ്റ് ഡെസ്റ്റിനേഷന്‍' എന്നാണ് കമ്പനി ഈ പുതിയ ആപ്ലിക്കേഷനെ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ആപ്ലിക്കേഷനില്‍ അറിയാം.
ലൈവ് സ്‌കോര്‍, മാച്ച് അപ്‌ഡേറ്റുകള്‍, ക്രിക്കറ്റ് വാര്‍ത്തകള്‍, വീഡിയോകള്‍ ഉള്‍പ്പടെയുള്ളവ ആപ്ലിക്കേഷനില്‍ ലഭിക്കും.
ഡ്രീം 11 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ജിയോ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഹിന്ദി, ബംഗ്ലാ, മറാത്തി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, ഇംഗ്ലീഷ് എന്നിങ്ങനെ ഒമ്പത് ഭാഷകള്‍ ജിയോഫോണില്‍ ലഭിക്കും.
മാച്ചുകള്‍ ആസ്വാദ്യകരമാക്കുന്നതിനായി പ്ലേ എലോങ് എന്ന പേരില്‍ ഒരു കളിയും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ ക്വിസുകളും ദിവസേനയുള്ള സമ്മാനങ്ങളും ഉപയോക്താക്കള്‍ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നു. 10,000 രൂപ വരെയുള്ള റിലയന്‍സ് വൗച്ചറുകള്‍ ഇതിലൂടെ സ്വന്തമാക്കാം. ഒരു വര്‍ഷത്തെ ജിയോ റീച്ചാര്‍ജുംം ജിയോ ക്രിക്കറ്റ് പ്ലാനും സ്വന്തമാക്കാന്‍ അവസരമുണ്ട്.
ഒരു ടിവിഎസ് സ്‌പോര്‍ട് ബൈക്ക് പ്രതിവാര സമ്മാനമെന്ന നിലയില്‍ ജിയോ ഉള്‍പ്പെടുത്തും. 50,000 രൂപ വരെയുള്ള ബമ്പര്‍ സമ്മാനത്തിനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.
Content Highlights: reliance jio launched jio cricket app for jiophone