ന്യൂഡൽഹി: ജിയോഫോണിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് നിരാശ പകരുന്ന ഒരു വാര്‍ത്ത. സെപ്റ്റംബര്‍ ആദ്യവാരം തന്നെ വിതരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജിയോഫോണ്‍ വില്പന ഇനിയും വൈകും. സെപ്റ്റംബര്‍ 25ന് ശേഷമേ ജിയോഫോണ്‍ വിതരണം ആരംഭിക്കുകയുള്ളൂ എന്നാണ്പുതിയ റിപ്പോര്‍ട്ട്.
ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായുള്ള ആവശ്യക്കാരുടെ എണ്ണം അപ്രതീക്ഷിതമായി വര്‍ധിച്ചതാണ് വിതരണം വൈകാന്‍ കാരണമെന്ന് റിലയന്‍സ് ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോര്‍ റെപ്രസെന്റേറ്റീവിന്റെ വാക്കുകളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗസ്റ്റ് 24നാണ് ജിയോഫോണുകള്‍ക്കായുള്ള ബുക്കിങ് ആരംഭിച്ചത്. ഓണ്‍ലൈന്‍ വഴിയും, മൈ ജിയോ ആപ്പ് വഴിയും ജിയോയുടെ റീടെയില്‍ ഷോപ്പുകള്‍ വഴിയുമെല്ലാം ബുക്കിങ് സൗകര്യം ലഭ്യമാക്കിയിരുന്നു. രാജ്യത്താകമാനം ലക്ഷക്കണക്കിനാളുകള്‍ ജിയോഫോണിനായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഒരോ സ്ഥലങ്ങളിലും തീയതിയില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. എന്തായാലും ഫോണുകള്‍ എന്ന് ലഭ്യമാകും എന്നതിനെ കുറിച്ചുള്ള വിവരം ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സന്ദേശമായി ലഭിക്കും. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും രാജ്യവ്യാപകമായി ഫോണ്‍ വിതരണം നടത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..