Photo:REUTERS
കൊച്ചി: ടെലികോം വ്യവസായത്തില്‍ എന്റര്‍പ്രൈസ് റിസ്‌ക് മാനേജ്‌മെന്റിന്റെ (ഇആര്‍എം) ആവശ്യകതയും പ്രാധാന്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്മെന്റ് (ഐആര്‍എം) ഇന്ത്യ അഫിലിയേറ്റ് ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. 140 ലധികം രാജ്യങ്ങളിലായി ഇആര്‍എം യോഗ്യത നിയന്ത്രിക്കുന്ന ലോകത്തെ മുന്‍നിര പ്രൊഫഷണല്‍ സ്ഥാപനമാണ് ഐആര്‍എം.
ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റിലെ സിംഹഭാഗവും കൈവശമുള്ള റിലയന്‍സ് ജിയോ, ഈ വിജ്ഞാന പങ്കാളിത്തത്തിന്റെ ഭാഗമായി ഐആര്‍എം ഇന്ത്യ അഫിലിയേറ്റുമായി ചേര്‍ന്ന് വെബിനാറുകള്‍, ചര്‍ച്ചകള്‍, വ്യവസായ സമ്മേളനങ്ങള്‍എന്നിവ സംഘടിപ്പിക്കും. ഒപ്പം ടെലികോം മേഖലയിലെ അപകടസാധ്യതകളും അത് ഒഴിവാക്കാനാവശ്യമായ വിവരശേഖരവും ഉള്‍പ്പെടുന്ന ഈആര്‍എം, റിസ്‌ക് ഇന്റലിജന്‍സ് എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് വിജ്ഞാന വികസനത്തിനായുള്ള സാമഗ്രികളും സംഭാവന ചെയ്യും.
'ഇആര്‍എം പരിശോധനകള്‍ക്കും പഠനത്തിനും ലോകത്തെ പ്രമുഖ പ്രൊഫഷണല്‍ ബോഡിയുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ അപകട നിവാരണ പ്രക്രിയയും സമ്പ്രദായങ്ങളും അന്തര്‍ദേശീയ നിലവാരത്തിന് തുല്യമാണ്, കൂടാതെ ഐആര്‍എമ്മിനൊപ്പം ആഗോള ചിന്താ നേതൃത്വത്തെ നയിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു' എന്ന് പങ്കാളിത്തത്തെക്കുറിച്ചു റിലയന്‍സ് ജിയോ റിസ്‌ക് മാനേജ്മെന്റ് മേധാവി ശ്രീ. സച്ചിന്‍ മുത്ത പറഞ്ഞു.
പ്രബലവും സ്വാശ്രയമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ റിസ്‌ക്-ഇന്റലിജന്റ് സ്ഥാപനങ്ങളുടെ ശക്തമായ ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്ന ഐആര്‍എം ഇന്ത്യ അഫിലിയേറ്റിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ സഹകരണം. സിപ്ല, അള്‍ട്രാടെക്, ഐഎച്ച്‌സിഎല്‍, എന്‍ഐഎംഎസ്എംഇ (എംഎസ്എംഇ മന്ത്രാലയം), എഐസിടിഇ (വിദ്യാഭ്യാസ മന്ത്രാലയം) എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ഐആര്‍എം അടുത്തിടെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കെപിഎംജിയുടെ സമീപകാല പഠനത്തില്‍ ടെലികോം വ്യവസായത്തിലെ അപകടസാധ്യതകള്‍ ഗണ്യമായി വര്‍ധിക്കുകയും റിസ്‌ക് മാനേജ്മെന്റ് ടെലികോമുകള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നല്‍കുന്നതുമായി പറയുന്നു. നിക്ഷേപം, ജീവനക്കാര്‍, വിതരണ ശൃംഖല, റെഗുലേറ്ററി, സൈബര്‍ റിസ്‌ക് എന്നിവയുമായി ബന്ധപ്പെട്ടതാണ് ടെലികോമിലെ പ്രധാന അപകടസാധ്യത മേഖലകള്‍. രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും സാമ്പത്തിക ക്ഷേമത്തിനായി കരുത്തുറ്റതും അളക്കാവുന്നതും സുരക്ഷിതവുമായ ഒരു ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ് പാന്‍ഡെമിക് തെളിയിച്ചിട്ടുണ്ട് എന്നും പഠനം പറയുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥാപനങ്ങളില്‍ റിസ്‌ക് ഇന്റലിജന്‍സ് വര്‍ധിപ്പിക്കേണ്ട ആവശ്യകത ഉയരുന്നത്.
Content Highlights: reliance jio irm mou risk management telecom
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..