റിലയന്‍സ് ജിയോയും നിരക്ക് വര്‍ധിപ്പിച്ചു, പുതിയ പ്ലാനുകള്‍ ഇവയാണ്


വോഡഫോണ്‍ ഐഡിയയേക്കാളും എയര്‍ടെലിനേക്കാളും ലാഭകരമായ ചില ഓഫറുകള്‍ ജിയോയിലുണ്ട്.

യര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ റിലയന്‍സ് ജിയോയും പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. 20 ശതമാനമാണ് വര്‍ധന. ഡിസംബര്‍ ഒന്ന് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള 75 രൂപയുടെ പ്ലാന്‍ 91 രൂപയായി വര്‍ധിക്കും. 129 രൂപയുടെ പ്ലാന്‍ 155 രൂപയാവും. 399 രൂപയുടെ പ്ലാന്‍ 479 രൂപയാവും. 1299 രൂപയുടെ പ്ലാന്‍ 1559 രൂപയാവും 2399 രൂപയുടെ പ്ലാന്‍ 2879 രൂപയാവും.

ഡാറ്റ ടോപ്പ് അപ്പുകള്‍ 61 രൂപയ്ക്ക് ആറ് ജിബി (നേരത്തെ 51 രൂപ ), 121 രൂപയ്ക്ക് 12 ജിബി ( നേരത്തെ 101 രൂപ ), 301 രൂപയ്ക്ക് 50 ജിബി (നേരത്തെ 251 രൂപ ) എന്നിങ്ങനെ വര്‍ധിക്കും.

നിരക്ക് വര്‍ധനയുടെ വിശദവിവരങ്ങള്‍ താഴെ

Jio

വോഡഫോണ്‍ ഐഡിയയേക്കാളും എയര്‍ടെലിനേക്കാളും ലാഭകരമായ ചില ഓഫറുകള്‍ ജിയോയിലുണ്ട്. ചില ജനപ്രിയ പ്ലാനുകള്‍ താരതമ്യം ചെയ്ത് നോക്കാം.

155 രൂപയുടെ പ്ലാനില്‍ ജിയോ ഒരു മാസത്തേക്ക് രണ്ട് ജിബി ഡാറ്റ നല്‍കുന്നു. ഇതേ ഡാറ്റാ പ്ലാനിന് എയര്‍ടെലിലും വോഡഫോണ്‍ ഐഡിയയിലും 179 രൂപയാണ് വില.

219 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ യാണ് എയര്‍ടെലും, വിയും നല്‍കുന്നത്. ഇതേ പ്ലാനിന് ജിയോയില്‍ 179 രൂപയാണ് വില. എന്നാല്‍ ജിയോയുടെ പ്ലാനിന് 24 ദിവസമാണ് വാലിഡിറ്റി.

1.5 ജിബി ഡാറ്റ പ്ലാനിന് 249 രൂപയാണ് എയര്‍ടെലും, വിയും ഈടാക്കുന്നത്. ഇതേ ഡാറ്റാ പ്ലാനിന് ജിയോയില്‍ 239 രൂപയാണ് വില. രണ്ട് ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്ന പ്ലാനിന് 299 രൂപയാണ് ജിയോയില്‍. വോഡഫോണ്‍ ഐഡിയയും എയര്‍ടെലും 359 രൂപയാണ് ഈടാക്കുക.

Content Highlights: Reliance Jio Hikes Prepaid Tariffs By 20% Airtel Vi comparison

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented