JIO | Photo : REUTERS
രാജ്യത്തെ തന്നെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ പ്രവർത്തനത്തിൽ മുംബൈയുടെ ചില ഭാഗങ്ങളിൽ തടസ്സങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചയോടെയാണ് കോളുകൾ വിളിക്കുന്നതിലും ഇന്റർനെറ്റ് സേവനങ്ങളിലും തടസ്സങ്ങൾ നേരിടുന്നു എന്ന രീതിയിൽ സമൂഹ മാധ്യമമായ ട്വിറ്ററിൽ പ്രതിഷേധ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഉപയോക്താക്കൾ നേരിട്ട തടസ്സങ്ങളെ സംബന്ധിച്ച് കമ്പനിയിൽ നിന്ന് ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാൽ ഉപയോക്താക്കളുടെ ട്വീറ്റുകൾക്ക് മറുപടിയുമായി ജിയോയുടെ കസ്റ്റമർ കെയർ രംഗത്തെത്തിയിരുന്നു.
ജിയോയിൽ നിന്ന് മറ്റൊരു നെറ്റ്വർക്കിലേക്കും കോളുകൾ വിളിക്കാൻ സാധിക്കുന്നില്ല എന്നും ഉപയോക്താക്കളുടെ പരാതികളിൽ ഉന്നയിക്കുന്നു. ഇതോടെ #Jiodown എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി തുടങ്ങി.
നവി മുംബൈ, കല്യാൺ, ഡോംബിവ്ലി തുടങ്ങിയ പ്രദേശങ്ങളും തടസ്സങ്ങൾ നേരിട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ രാത്രിയോടെ പ്രവർത്തനങ്ങൾ സാധാനിലയിലേക്ക് എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights : Reliance Jio faces outage in Mumbai circle
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..