മിന്നല്‍വേഗം രാജ്യവ്യാപക 5 ജി, ഗൂഗിളുമായി ചേര്‍ന്ന് 5ജി ഫോണ്‍; ജിയോയുടെ വമ്പൻ പ്രഖ്യാപനങ്ങൾ


യഥാര്‍ത്ഥ 5ജി ആയിരിക്കും ജിയോ 5ജി. വിവിധങ്ങളായ 5ജി സ്‌പെക്ട്രം അതിനായി ജിയോ വാങ്ങിയിട്ടുണ്ട്. 

Photo: Reliance

വര്‍ഷം ദീപാവലിയോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. രാജ്യവ്യാപകമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനവെളിപ്പെടുത്തലുകളാണ് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി നടത്തിയത്.

ശക്തമായ 5 ജി നെറ്റ് വര്‍ക്ക്.

ലോകത്തെ ഏറ്റവും വലിയ 5ജി നെറ്റ്‌വര്‍ക്കാവും ജിയോയുടേതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ള കമ്പനികളെ പോലെ നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിലൂടെ 5ജി സേവനങ്ങള്‍ എത്തിക്കുന്ന നോണ്‍ സ്റ്റാന്‍ഡ്-എലോണ്‍ 5ജി രീതിയല്ല. യഥാര്‍ത്ഥ 5ജി അനുഭവം സാധ്യമാകുന്ന സ്റ്റാന്‍ഡ്-എലോണ്‍ 5ജിയാണ് ജിയോ വിന്യസിക്കക. ജിയോയുടെ 4ജി നെറ്റ് വര്‍ക്ക് അതിന് വേണ്ടി ഉപയോഗിക്കില്ല

ശക്തമായ പുതിയ സേവനങ്ങള്‍ ഇതുവഴി ജിയോക്ക് നല്‍കാന്‍ സാധിക്കും. യഥാര്‍ത്ഥ 5ജി ആയിരിക്കും ജിയോ 5ജി. വിവിധങ്ങളായ 5ജി സ്‌പെക്ട്രം അതിനായി ജിയോ വാങ്ങിയിട്ടുണ്ട്.

3500 മെഗാഹെര്‍ട്‌സ് മിഡ് ബാന്‍ഡ് സ്‌പെക്ട്രം, 26 ഗിഗാഹെര്‍ട്‌സ് മില്ലിമീറ്റര്‍ വേവ് ബാന്‍ഡ്, 700 മെഗാഹെര്‍ട്‌സ് ലോ-ബാന്‍ഡ് സ്‌പെക്ട്രം എന്നിവ അതില്‍ ഉള്‍പ്പെടും. ഇതില്‍ കെട്ടിടങ്ങള്‍ക്കുള്ളിലെ 5ജി സേവനങ്ങള്‍ക്ക് ഏറ്റവും മികച്ചതെന്ന് തെളിയിക്കപ്പെട്ട 700 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ജിയോയ്ക്ക് മാത്രമാണുള്ളത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ ഫ്രീക്വന്‍സികളെയെല്ലാം സംയോജിപ്പിച്ച് അതിശക്തമായ 'ഡാറ്റാ ഹൈവേ' ആക്കി മാറ്റാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്.

ജിയോ 5ജി സേവനങ്ങള്‍ എത്തിക്കുന്നതിനായി ലോകത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിക്കുന്നുണ്ട്.

ഏറ്റവും വേഗത്തില്‍ രാജ്യവ്യാപക 5ജി

രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കൃത്യമായി പറഞ്ഞാല്‍ ദീപാവലിയോടെ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള സുപ്രധാന നഗരങ്ങളില്‍ 5ജി ആരംഭിക്കും. 2023 ഡിസംബറോടുകൂടി നഗരങ്ങളിലും, താലൂക്കുകളിലും എല്ലാ താലൂക്കുകളിലും 5ജി എത്തിക്കും. തങ്ങളുടെ വയേര്‍ഡ്, വയര്‍ലെസ് നെറ്റ് വര്‍ക്കുകളെല്ലാം ഇതിന് വേണ്ടി പ്രയോജനപ്പെടുത്തും. ഇത്രയും നാള്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് മാത്രമാണ് ഏക ആശ്രയം എന്ന് കരുതിയിരുന്ന ഇടങ്ങളിലും സേവനങ്ങളെത്തിക്കും.

രാജ്യവ്യാപകമായി 5ജി വിന്യസിക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. ഏറ്റവും വേഗതയുള്ള 5ജി വിന്യാസത്തിനായി ജിയോ തയ്യാറാണെന്ന് അംബാനി പറഞ്ഞു,

ജിയോയുടെ സ്വന്തം എഞ്ചിനീയര്‍മാര്‍ തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യകളാണ് ജിയോ 5ജിക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത 5ജി ഉപകരണങ്ങള്‍ ഇതിനകം വിന്യസിച്ചുകഴിഞ്ഞു. കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ അവയ്ക്ക് ശേഷിയുണ്ട്. ഇന്ത്യന്‍ സംരംഭങ്ങള്‍ക്കായി സ്വകാര്യ 5ജി നെറ്റ് വര്‍ക്ക് സൗകര്യവും ജിയോ ഒരുക്കും.

ആഗോള കമ്പനികളുമായി സഹകരിച്ചുള്ള സേവനം

സ്മാര്‍ട്‌ഫോണുകള്‍ വഴി മികച്ച 5ജി അനുഭവം സാധ്യമാക്കുന്നതിന് വിവിധ സ്മാര്‍ട്‌ഫോണ്‍ കമ്പനികളുമായി സഹകരിക്കുന്നതിനൊപ്പം. പുതിയ 5ജി സേവനങ്ങള്‍ക്ക് വേണ്ടി ലോകോത്തര കമ്പനികളുമായുള്ള സഹകരണവും ജിയോ പ്രഖ്യാപിച്ചു.

മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകള്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സേവനങ്ങള്‍ക്കുമായി മെറ്റയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ഗൂഗിളുമായി സഹകരിച്ച് രാജ്യത്ത് വില കുറഞ്ഞ 5ജി ഫോണുകള്‍ അവതരിപ്പിക്കും. ഗൂഗിള്‍ ക്ലൗഡ് സേവനങ്ങള്‍ എത്തിക്കുകയും ചെയ്യും. ക്ലൗഡ് അധിഷ്ടിത വാണിജ്യ സംവിധാനങ്ങളൊരുക്കുന്നതിനായി മൈക്രോസോഫ്റ്റുമായി സഹകരിക്കും. ഇന്റലുമായി സഹകരിച്ച് ക്ലൗഡ്-സ്‌കേല്‍ ഡാറ്റ സെന്ററുകളും അത്യാധുനിക സംവിധാനങ്ങളും ഒരുക്കും.

ഇത് കൂടാതെ എറിക്‌സണ്‍, നോക്കിയ, സാംസങ്, സിസ്‌കോ തുടങ്ങിയ കമ്പനികളുമായും ക്വാല്‍കോമുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Reliance Jio 5G service, JioPhone 5G start by dewali 2022

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented