റിലയന്‍സ് വാർഷിക പൊതുയോഗം  ഓഗസ്റ്റ് 29-ന് ; ജിയോ 5ജി, ജിയോഫോണ്‍ 5ജി അവതരിപ്പിച്ചേക്കും


കഴിഞ്ഞ 5ജി ലേലത്തില്‍ ഏറ്റവും കൂടുതല്‍ സ്‌പെക്ട്രം സ്വന്തമാക്കിയ സ്ഥാപനമാണ് റിലയന്‍സ് ജിയോ

Photo: MBI

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ മീറ്റിങ് (എജിഎം) ഓഗസ്റ്റ് 29 ന് നടക്കും. വിര്‍ച്വല്‍ ഇവന്റായാണ് പരിപാടി നടത്തുക. എജിഎമ്മിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. കമ്പനിയുടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ പതിവായി നടക്കാറുള്ളതിനാല്‍ ഇത്തവണ 5ജിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം തന്നെ ജിയോ 5ജിയ്ക്ക് തുടക്കമിടുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 5ജി സേവനങ്ങള്‍ ആരംഭിക്കുകയാണെന്ന പ്രഖ്യാപനം മുകേഷ് അംബാനി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം 2016 ല്‍ 4ജി ആരംഭിച്ചതിന് സമാനമായ വെല്‍ക്കം ഓഫറും ജിയോ വാഗ്ദാനം ചെയ്‌തേക്കാം.അടുത്തിടെ കഴിഞ്ഞ 5ജി ലേലത്തില്‍ ഏറ്റവും കൂടുതല്‍ സ്‌പെക്ട്രം സ്വന്തമാക്കിയ സ്ഥാപനമാണ് റിലയന്‍സ് ജിയോ. മറ്റേത് കമ്പനിയേക്കാളും കൂടുതല്‍ തുക ജിയോ ഇതിനായി മുടക്കിയിട്ടുണ്ട്. ഇക്കാരണം കൊണ്ടു തന്നെ രാജ്യത്തെ 5ജി മേഖലയില്‍ ശക്തമായ സാന്നിധ്യമായിരിക്കും ജിയോ.

ഡെല്‍ഹി, ബെംഗളുരു, ചണ്ഡീഗഢ്, ഗാന്ധിനഗര്‍, അഹമ്മദാബാദ്, ഗുഡ്ഗാവ്, മുംബൈ, പുനെ, ഹൈദരാബാദ്, ചെന്നൈ, ജാംനഗര്‍, കൊല്‍കത്ത, ലഖ്‌നൗ ഉള്‍പ്പടെ 13 നഗരങ്ങളില്‍ ജിയോ 5ജി സേവനം ആരംഭിക്കുമെന്നാണ് വിവരം.

ഇതോടൊപ്പം കമ്പനിയുടെ 5ജി ഫോണായ ജിയോഫോണ്‍ 5ജിയും പുറത്തിറക്കിയേക്കും. ഗൂഗിളുമായി ചേര്‍ന്നായിരിക്കും ഈ വിലകുറഞ്ഞ 5ജി ഫോണ്‍ അവതരിപ്പിക്കുക. ഈ ഫോണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എച്ച്ഡി പ്ലസ് ക്വാളിറ്റിയുള്ള 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌ക്രീന്‍ ആയിരിക്കും ജിയോഫോണ്‍ 5ജിയ്ക്ക്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവും.

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 5ജി പ്രൊസസറില്‍ 4ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയുണ്ടാവും

ജിയോ ആപ്പുകളും ഗൂഗിള്‍ പ്ലേ സേവനങ്ങളുമുള്ള പ്രഗതി ഓഎസ് ആയിരിക്കും ഇതിലുണ്ടാവുക.

5000 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ടാവും. യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ആയിരിക്കും.

13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 എംപി മാക്രോ ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനം ഉണ്ടാവും.

സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഓള്‍വേയ്‌സ് ഓണ്‍ ഗൂഗിള്‍ അസിസ്റ്റന്റ്, റീഡ് എലൗഡ് ഡെക്‌സ്റ്റ്, ഇന്‍സ്റ്റന്റ് ട്രാന്‍സ് ലേഷന്‍, ഗൂഗിള്‍ ട്രാന്‍സിലേറ്റ് തുടങ്ങിയ സൗകര്യങ്ങളും ഫോണിലുണ്ടാവും.

ഫോണിന് 10000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Reliance Jio 5G service, JioPhone 5G could launch on August 29

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented