ന്ത്യയിലെ 2ജി ഫീച്ചര്‍ ഫോണ്‍ വരിക്കാരെ ജിയോ ഫോണിന്റെ അതിവേഗ കണക്റ്റിവിറ്റി സേവനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി പുതിയ ഓഫര്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഇതിനായി '2ജി മുക്ത് ഭാരത്' എന്ന പ്രസ്ഥാനത്തിന് തുടക്കമിടുകയാണ് കമ്പനി.

ജിയോ ഫോണും അതിന്റെ സേവനങ്ങളും 30 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുന്ന തരത്തില്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ ഓഫര്‍ മാര്‍ച്ച് 1 മുതല്‍ റിലയന്‍സ് റീട്ടെയില്‍, ജിയോ റീട്ടെയിലും ലഭ്യമാണ്. ഇതിനകം 10 കോടി ഉപയോക്താക്കളെ ജിയോ ഫോണ്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് കമ്പനി പറയുന്നു.

പുതിയ ജിയോ ഫോണ്‍ 2021 ഓഫര്‍

പുതിയ ഉപഭോക്താക്കള്‍ക്ക് :

ജിയോ ഫോണ്‍ ഡിവൈസും 24 മാസത്തെ പരിധിയില്ലാത്ത സേവനത്തിനും 1999 രൂപ

  • അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍
  • അണ്‍ലിമിറ്റഡ് ഡാറ്റ (എല്ലാ മാസവും 2 ജിബി ഹൈ സ്പീഡ് ഡാറ്റ)
  • വര്‍ഷത്തേക്ക് റീചാര്‍ജ് ആവശ്യമില്ല

ജിയോ ഫോണ്‍ ഡിവൈസും  12 മാസത്തെ പരിധിയില്ലാത്ത സേവനത്തിനും 1499 രൂപ

  • അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍
  • അണ്‍ലിമിറ്റഡ് ഡാറ്റ (എല്ലാ മാസവും 2 ജിബി ഹൈ സ്പീഡ് ഡാറ്റ)
  • 1 വര്‍ഷത്തേക്ക് റീചാര്‍ജ് ആവശ്യമില്ല

നിലവിലുള്ള ജിയോ ഫോണ്‍ ഉപയോക്താക്കള്‍:

12 മാസത്തെ പരിധിയില്ലാത്ത സേവനത്തിനു  749 രൂപ 

  • അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍
  • അണ്‍ലിമിറ്റഡ് ഡാറ്റ (എല്ലാ മാസവും 2 ജിബി ഹൈ സ്പീഡ് ഡാറ്റ)
  • 1 വര്‍ഷത്തേക്ക് റീചാര്‍ജ് ആവശ്യമില്ല

Content Highlights: reliance jio 2G mukt bharat movement with the new jiophone 2021 offer