റിലയന്‍സും വയാകോം 18നും  ബോധി ട്രീ സിസ്റ്റംസും വാണിജ്യ പങ്കാളികളാവുന്നു


നിക്ഷേപകരുടെ കണ്‍സോര്‍ഷ്യവുമായി ബോധി ട്രീ സിസ്റ്റംസ് 13,500 കോടി രൂപ വയാകോമില്‍ നിക്ഷേപിക്കും

Photo: Jio Cinema, Bodhi Tree, Viacom 18

ന്ത്യയിലെ ഏറ്റവും വലിയ ടിവി, ഡിജിറ്റല്‍ സ്ട്രീമിംഗ് കമ്പനികളിലൊന്നായി മാറുന്നതിന് ജെയിംസ് മര്‍ഡോക്കിന്റെ ലൂപ സിസ്റ്റംസിന്റെയും ഉദയ് ശങ്കറിന്റെയും പ്ലാറ്റ്ഫോമായ ബോധി ട്രീ സിസ്റ്റംസും റിലയന്‍സും വയാകോം 18 (Viacom18) നും സഹകരിക്കുന്നു.

നിക്ഷേപകരുടെ കണ്‍സോര്‍ഷ്യവുമായി ബോധി ട്രീ സിസ്റ്റംസ് 13,500 കോടി രൂപ വയാകോമില്‍ നിക്ഷേപിക്കും. ഈ നിക്ഷേപം ഇന്ത്യയിലെ പ്രമുഖ വിനോദ പ്ലാറ്റ്ഫോം സംയുക്തമായി നിര്‍മിക്കുന്നതിനും ഇന്ത്യയില്‍ 'സ്ട്രീമിംഗ്-ഫസ്റ്റ്' സമീപനത്തിലേക്കുള്ള പരിവര്‍ത്തനത്തിന് തുടക്കമിടുന്നതിനുമായി ഉപയോഗിക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയന്‍സ് പ്രോജക്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡ് (RPPMSL) 1,645 കോടി രൂപ നിക്ഷേപിക്കും, ജനപ്രിയ ജിയോ സിനിമ ഓടിടി ആപ്പ് വയാകോം 18 ലേക്ക് മാറ്റുമെന്നും കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

'ബോധി ട്രീയുമായി സഹകരിക്കാനും സ്ട്രീമിംഗ്-ഫസ്റ്റ് മീഡിയ വിപണിയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ നയിക്കാനും ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ജെയിംസിന്റെയും ഉദയിന്റെയും ട്രാക്ക് റെക്കോര്‍ഡ് സമാനതകളില്ലാത്തതാണ്. രണ്ട് പതിറ്റാണ്ടിലേറെയായി, ഇന്ത്യയിലും ഏഷ്യയിലും ലോകമെമ്പാടുമുള്ള മാധ്യമ ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ അവര്‍ അനിഷേധ്യമായ പങ്ക് വഹിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മികച്ച മാധ്യമ, വിനോദ സേവനങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

വയാകോം 18, റിലയന്‍സ്, ബോധി ട്രീ സിസ്റ്റംസ്, പാരാമൗണ്ട് ഗ്ലോബല്‍ എന്നിവയുമായുള്ള സഹകരണത്തോടെ, നിലവിലുള്ള ശക്തമായ അടിത്തറയില്‍ ഒരു വാണിജ്യ കാഴ്ചപ്പാടും തന്ത്രവും നിര്‍വ്വഹണവും രൂപപ്പെടുത്തിയെടുക്കും. ഇടപാട് ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തറിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) ബോധി ട്രീ സിസ്റ്റങ്ങളിലെ നിക്ഷേപകനാണ്

പ്രമുഖ ആഗോള മാധ്യമ, വിനോദ കമ്പനിയായ പാരാമൗണ്ട് ഗ്ലോബല്‍ (മുമ്പ് ViacomCBS എന്നറിയപ്പെട്ടിരുന്നു), വയാകോം 18-ന്റെ ഓഹരിയുടമയായി തുടരുകയും വയാകോം-18ന്റെ പ്രീമിയം ആഗോള ഉള്ളടക്കം വിതരണം ചെയ്യുന്നത് തുടരുകയും ചെയ്യും.


Content Highlights: reliance,viacom18, partnership with bodhi tree systems

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented