റെഡ്മി നോട്ട് 12 | PHOTO: TWITTER
ടെക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ടഫോണുകളിൽ ഒന്നായ റെഡ്മി നോട്ട് 12 വെെകാതെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് വിവരങ്ങൾ. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും 2023 ന്റെ പകുതിയോടെ റെഡ്മി നോട്ട് 12 വിപണിയിലെത്തുമെന്നാണ് വിവരങ്ങൾ.
റെഡ്മി നോട്ട് 12 സീരിസ് ചെെനയിൽ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. ചെെനയിൽ ഇറങ്ങിയ ഫോണിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ഇന്ത്യൻ മോഡലിന് പ്രതീക്ഷിക്കാമെന്നാണ് വിവരങ്ങൾ. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് പ്രോ പ്ലസ് എന്നീ വേരിയന്റുകളാകും ഇന്ത്യയിൽ പുറത്തിറങ്ങുക.
ചെെനയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 12 5ജി യുടെ സവിശേഷതകൾ
120 ഹെട്സ് റീഫ്രെഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ ഒഎൽഇഡി ഡിസ്പ്ലേ. സ്നാപ്ഡ്രാഗൺ പ്രോസസർ. എട്ട് മെഗാ പിക്സലിന്റെ സെൽഫി ക്യാമറ. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും പ്രത്യേകതയാണ്.
റെഡ്മി നോട്ട് 12 5ജിയുടെ 4ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 13,600 രൂപയാണ്. റെഡ്മി നോട്ട് 12 5ജിയുടെ 6ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 14,600 രൂപയാണ്. 8ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 17,000 രൂപയാണ്. റെഡ്മി നോട്ട് 12 5ജിയുടെ 8ജിബി + 256ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 19,300 രൂപയുമാണ്.
Content Highlights: Redmi Note 12 will launch in India soon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..