റെഡ്മി നോട്ട് 12 പ്രോ പ്ലസില്‍ 200 HPX ക്യാമറയും; ഫോണിന്റെ ചിത്രങ്ങൾ ചോര്‍ന്നു


Photo:fenibook

റെഡ്മി നോട്ട് 12 പ്രോ സീരീസ് ഫോണുകള്‍ വ്യാഴാഴ്ച ചൈനയില്‍ പുറത്തിറക്കാനിരിക്കുകയാണ്. പുതിയ ഫോണുകളുടെ പേരുകളും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണില്‍ 200 എംപി സാംസങ് എച്ച്പിഎക്‌സ് പ്രധാന ക്യാമറ ആയിരിക്കും ഉണ്ടാവുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സാംസങ് ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ഐഎസ്ഒ സെല്‍ എച്ച്പി3 സെന്‍സര്‍ ആയിരിക്കും ഇതില്‍. 30 എഫ്പിഎസില്‍ 8കെ വീഡിയോ ചിത്രീകരിക്കാനും 120 ഫ്രെയിംസില്‍ 4കെ വീഡിയോ ചിത്രീകരിക്കാനും ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും.

ഫോണിന്റെ ഡിസൈന്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ടിപ്പ്സ്റ്റര്‍ ആണ് ഫോണിന്റെ ചിത്രം പുറത്തുവിട്ടത്. വെയ്‌ബോയില്‍ പങ്കുവെച്ച പോസ്റ്റിലെ ചിത്രത്തില്‍ നിന്ന് റെഡ്മി നോട്ട് 12 പ്രോ പ്ലസ് ഫോണില്‍ 200 എംപി സാംസങ് എച്ച്പിഎക്‌സ് ക്യാമറ ആയിരിക്കുമെന്ന് വ്യക്തമാണ്. ഇതിന് 1/1.4 ഇഞ്ച് ഇമേജ് സെന്‍സര്‍ ആയിരിക്കും. എഫ്/1.65 ആയിരിക്കും അപ്പേര്‍ച്ചര്‍. സെന്‍സറില്‍ എഎല്‍ഡി ആന്റി ഗ്ലെയര്‍ കോട്ടിങും സെന്‍സറിനുണ്ട്.

മൂന്ന് റെക്കോര്‍ഡിങ് മോഡുകള്‍ ഈ സെന്‍സറില്‍ സെറ്റ് ചെയ്യാം. 12.5 എംപി മോഡില്‍ 4080 x 3060 പിക്‌സല്‍ റസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താം. 50 എംപി മോഡില്‍ 8160 x 6120 പിക്‌സല്‍ റസലൂഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താം. 200 എംപി മോഡില്‍ 16,320 x 12,2440 പിക്‌സല്‍ റസലൂഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താം.

ഫെനിബുക്ക് എന്ന അക്കൗണ്ടില്‍ റെഡ്മി നോട്ട് 12 സീരീസിലെ മറ്റ് ഫോണുകളുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അഭിഷേക് യാദവ് എന്ന ടിപ്പ്സ്റ്റര്‍ ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

റെഡ്മി നോട്ട് 12 ന് ഫോണില്‍ 210 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുണ്ടാകുമെന്നും മൂന്ന് കളര്‍ ഓപ്ഷനുകളുണ്ടാവുമെന്നും പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം നോട്ട് 12 പ്രോയില്‍ നാല് കളര്‍ വേരിയന്റുകളുണ്ടാവും.

Content Highlights: Redmi Note 12 Pro+ to Get 200-Megapixel HPX Main Camera, Note 12 Series Designs Leaked

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented