-
എംഐ നോട്ട്ബുക്ക് 14 പരമ്പര ലാപ്‌ടോപ്പുകളിലൂടെ ലാപ്‌ടോപ്പ് വിപണിയിലേക്ക് കടന്നുവന്നിരിക്കുകയാണ് ഷാവോമി. അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ ലാപ്‌ടോപ്പുകള്‍ക്ക് അത്യാവശ്യം വിലയുണ്ട്. എന്നാല്‍ രാജ്യത്ത് ബജറ്റ് നിരക്കില്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ഷാവോമിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റെഡ്മി ബ്രാന്‍ഡിലാവും ഈ ലാപ്‌ടോപ്പുകള്‍ എത്തിക്കുക.
20000 രൂപയില്‍ താഴെ തുടങ്ങി 33000 രൂപവരെ വിലവരുന്ന റെഡ്മി ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലെത്തിക്കാനാണ് ഷാവോമിയുടെ പദ്ധതിയെന്ന് ടെക് പിപി റിപ്പോര്‍ട്ട് പറയുന്നു. വിദ്യാര്‍ഥികളേയും ബജറ്റ് ലാപ്‌ടോപ്പുകള്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളേയും ലക്ഷ്യമിട്ടാണ് ഷാവോമി കുറഞ്ഞ നിരക്കില്‍ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നത്.
ഇന്റല്‍ കോര്‍ ഐ3 പ്രൊസസറുമായെത്തുന്ന ലാപ്‌ടോപ്പുകള്‍ക്ക് 25000 രൂപയില്‍ താഴെയാവും വില ആരംഭിക്കുക അതില്‍ കുറഞ്ഞ പ്രൊസസറുമായെത്തുന്ന മറ്റ് ലാപ്‌ടോപ്പുകള്‍ക്ക് 20000 രൂപയില്‍ താഴെയാവും വില. അതായത് കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പുകളില്‍ ശക്തികുറഞ്ഞ പ്രൊസസറുകളായിരിക്കും ഉണ്ടാവുക. എങ്കിലും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
റെഡ്മി ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ തന്നെയാവും നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. വില കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക്ക് ഭാഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താനിടയുണ്ട്.
എന്നാല്‍ ബജറ്റ് റെഡ്മി ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയെ കുറിച്ച് ഷാവോമി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: redmi laptop maybe include budget rate
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..