Photo: REDMI
റെഡ്മി എ2, റെഡ്മി എ2+ സ്മാര്‍ട്‌ഫോണുകള്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മിയുടെ എ1 പരമ്പരയുടെ പിന്‍ഗാമിയാണ് പുതിയ പതിപ്പുകള്‍. മീഡിയാ ടെക്ക് ഹീലിയോ ജി36 പ്രൊസസര്‍ ചിപ്പില്‍ മൂന്ന് ജിബി വരെ റാം ആണ് ഫോണുകള്‍ക്കുള്ളത്. എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകളാണിത്.
ഷാവോമിയുടെ ഗ്ലോബല്‍ വെബ്‌സൈറ്റില്‍ ഫോണുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രചാരണങ്ങളൊന്നുമില്ലാതെ നിശബ്ദമായാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്.
ഫോണിന്റെ വില വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് നിറങ്ങളിലാണ് ഇവ വിപണിയിലെത്തുക. റെഡ്മി എ2 ല്‍ എട്ട് എംപി പ്രൈമറി ക്യാമറയും ക്യുവിജിഎ സെക്കന്‍ഡറി ക്യാമറയും അഞ്ച് എംപി സെല്‍ഫി ക്യാമറയുമുണ്ട്. 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി.
എന്‍ട്രി ലെവല്‍ ഫോണുകള്‍ ആയതുകൊണ്ടുതന്നെ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണിത്. 6.52 ഇഞ്ച് എച്ച്ഡി പ്ലസ് (1600 x 720 പിക്‌സല്‍ ). ഡോട്ട് ഡ്രോപ്പ് നോച്ച് സെല്‍ഫി ക്യാമറയ്ക്ക് വേണ്ടി നല്‍കിയിരിക്കുന്നു. മീഡിയാ ടെക്ക് ഹീലിയോ ജി36 പ്രൊസസര്‍ ചിപ്പില്‍ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്.
5000 എംഎഎച്ച് ബാറ്ററി, 10 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും ഫോണുകളിലുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആണ് ഇവയ്ക്കുള്ളത്.
റെഡ്മി എ2 പ്ലസിനും റെഡ്മി എ2-നും സമാനമായ ഫീച്ചറുകളാണെങ്കിലും എ2 പ്ലസില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്ളതാണ് പ്രധാന വ്യത്യാസം.
Content Highlights: Redmi A2, Redmi A2+ With 5,000mAh Batteries
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..