റെഡ്മി എ1 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു; ഫീച്ചറുകള്‍ പരിശോധിക്കാം 


റെഡ്മി എ1 പ്ലസ് | Photo: Redmi

ഷാവോമിയുടെ ഉപ ബ്രാന്‍ഡായ റെഡ്മി പുതിയ റെഡ്മി എ1 പ്ലസ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7499 രൂപയാണ് ഇതിന് വില. ആന്‍ഡ്രോയിഡ് ഗോ ഓഎസ് ആണ് ഫോണിലുള്ളത്.

സവിശേഷതകള്‍



6.52 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. 720 x 1600 പിക്‌സല്‍ റസലൂഷനുള്ള എച്ച്ഡി സ്‌ക്രീന്‍ ആണിത്. 12എന്‍എം മീഡിയാ ടെക്ക് എംടി6761 ഹീലിയോ എ22 ക്വാഡ് കോര്‍ പ്രൊസസരാണിത്. ഇതില്‍ 5ജി സൗകര്യം ഇല്ല.

5000 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ 10 വാട്ട് ചാര്‍ജിങ് സൗകര്യം ഉണ്ട്. എട്ട് എംപി ഡ്യുവൽ റിയര്‍ ക്യാമറയും അഞ്ച് എംപി സെല്‍ഫി ക്യാമറയും ഉണ്ട്.

വില

രണ്ട് വേരിയന്റുകളാണ് റെഡ്മി എ1 പ്ലസിനുള്ളത്. ഇതിന്റെ രണ്ട് ജിബി റാം + 32ജിബി സ്റ്റോറേജ് മോഡലിന് 7499 രൂപയും മൂന്ന് ജിബി റാം+ 32 ജിബി സ്റ്റോറേജ് പതിപ്പിന് 8499 രൂപയും ആണ് വില.

കറുപ്പ്, ഇളം പച്ച, ഇളം നീല നിറങ്ങളില്‍ ഫോണുകള്‍ വിപണിയിലെത്തും. ഫ്‌ളിപ്കാര്‍ട്ട്, എം.ഐ.കോം, എംഐ ഹോം, എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 17 ന് വില്‍പന ആരംഭിക്കും. ഓഫറുകള്‍ അനുസരിച്ച് 6999 രൂപയ്ക്കും 7999 രൂപയ്ക്കും ഫോണ്‍ വാങ്ങാന്‍ അവസരം ഉണ്ട്.


Content Highlights: Redmi A1+ launched in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented