സാന്‍ഫ്രാന്‍സിസ്‌കോ: റെഡ്ഡിറ്റ് സഹസ്ഥാപകനും ടെന്നീസ് താരം സെറീന വില്യംസിന്റെ ഭര്‍ത്താവുമായ അലക്‌സിസ് ഒഹേനിയന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു. തന്റെ സ്ഥാനം ഒരു കറുത്ത വംശജന് നല്‍കണമെന്നാണ് ഒഹേനിയന്റെ ആവശ്യം. 

ഒരു ഓണ്‍ലൈന്‍ പോസ്റ്റിലാണ് 15 വര്‍ഷം സ്ഥാപിക്കപ്പെട്ട റെഡ്ഡിറ്റിന്റെ ബോര്‍ഡ് അംഗത്വം രാജിവെക്കുന്നതായി ഒഹേനിയന്‍ അറിയിച്ചത്. ഭാവിയില്‍ സ്ഥാപനത്തിലെ തന്റെ ഓഹരിയില്‍ നിന്നുള്ള നേട്ടം കറുത്ത വിഭാഗക്കാരെ സേവിക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരം കോളിന്‍ കെപെര്‍നികിന്റെ 'നോ യുവര്‍ റൈറ്റ്‌സ് ക്യാമ്പിന്  10 ലക്ഷം ഡോളര്‍ സംഭവാന നല്‍കും. 

'കറുത്ത മകള്‍ നിങ്ങള്‍ എന്താണ് ചെയ്തത്?' എന്ന് ചോദിക്കുമ്പോള്‍ അവള്‍ക്ക് ഉത്തരം നല്‍കേണ്ട ഒരു പിതാവായിട്ടാണ് ഞാന്‍ ഇത് പറയുന്നത്.' ഒഹാനിയനും വില്യംസും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായത് അവര്‍ക്ക് ഒരു കുട്ടിയുണ്ട്.

നമ്മുടെ തകര്‍ന്ന രാജ്യത്തെ നേരെയാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. അത് നിര്‍ത്തരുത്. 

റെഡ്ഡിറ്റിന്റെ നിലപാട് വംശീയതയ്‌ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പമാണ്. അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണ് എന്ന് കമ്പനി മേധാവി സ്റ്റീവ് ഹഫ്മാന്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞിരുന്നു. 

കഴിഞ്ഞ വര്‍ഷം അക്രമണം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയുള്ള റെഡ്ഡിറ്റിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുന്നവരുടെ ജനപ്രിയ മായ റെഡ്ഡിറ്റ് ഫോറത്തിന്റെ പ്രവര്‍ത്തനം കമ്പനി വിലക്കുകയും ചെയ്തിരുന്നു.

Content Highligts: Reddit Co-Founder Serena Williams Husband Quits Board