Photo: Realme
റിയല്‍മി നാര്‍സോ എന്‍53 ഇന്ത്യയില്‍ അവതരിപ്പിച്ചു. നാര്‍സോ എന്‍ സീരീസില്‍ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാര്‍ട്‌ഫോണാണിത്. 'നാര്‍സോ എന്‍55' ആയിരുന്നു ആദ്യത്തേത്. നാര്‍സോ സീരീസില്‍ തങ്ങള്‍ പുറത്തിറക്കുന്ന ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് നാര്‍സോ എന്‍53 എന്ന് റിയല്‍മി പറയുന്നു.
6.74 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് നാര്‍സോ എന്‍53യ്ക്ക്. ഉയര്‍ന്ന റിഫ്രഷ് റേറ്റ് 90 ഹെര്‍ട്‌സ്. യൂണിസോക് ടി612 പ്രൊസസറാണ് ഇതിന് ശക്തിപകരുന്നത്. 50 എംപി എഐ റിയര്‍ ക്യാമറ. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യങ്ങള്‍ ഫോണിനുണ്ട്.
രണ്ട് വേരിയന്റുകളാണ് എന്‍53 യ്ക്കുള്ളത്. നാല് ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ് ആണ് ആദ്യത്തേത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് ആണ് രണ്ടാമത്തേത്. 2 ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. ഇതിന് പ്രത്യേകമായി ഒരു അള്‍ട്ര ബൂം സ്പീക്കര്‍ നല്‍കിയിട്ടുണ്ട്. ഫോണിന് ഒരു വശത്തായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. രണ്ട് നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന 4ജി സ്മാര്‍ട്‌ഫോണ്‍ ആണിത്. ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, 3.5 എംഎം ഹെഡ്‌സെറ്റ് ജാക്ക് എന്നിവയുണ്ട്.
8999 രൂപയാണ് 4 ജിബി വേരിയന്റിന്. 10999 രൂപയാണ് ആറ് ജിബി വേരിയന്റിന്. ഫെതര്‍ ഗോള്‍ഡ്, ഫെതര്‍ ബ്ലാക്ക് നിറങ്ങളിലാണ് ഇവ വിപണിയിലെത്തുക. മെയ് 24 മുതല്‍ ആമസോണിലും റിയല്‍മി.കോമിലും ഫോണുകള്‍ വില്‍പനയ്‌ക്കെത്തും. താല്‍പര്യമുള്ളവര്‍ക്കായി മെയ് 22 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ പ്രത്യേക വില്‍പനയും റിയല്‍മി ഒരുക്കിയിട്ടുണ്ട്.
Content Highlights: Realme Narzo N53 launched in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..