റിയൽമി ജി.ടി നിയോ 3 | PHOTO : REALME
റിയല്‍മിയുടെ ഏറ്റവും പുതിയ മോഡലായ ജി.ടി നിയോ 5 ന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സ്മാര്‍ട്ട്ഫോണ്‍ ആരാധകര്‍. ഇതിനിടെ ഫോണിന്റെ വിശദാംശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
വ്യത്യസ്ത ബാറ്ററി കപ്പാസിറ്റിയുള്ള റിയല്‍മി ജി.ടി നിയോ 5 ന്റെ രണ്ട് വേരിയന്റുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. 240 W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 4,600mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റും 150W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 5,000mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റുമാകും വിപണിയിലെത്തുക.
റിയല്‍മി ജി.ടി നിയോ 3 യുടെ പിന്‍ഗാമിയായിട്ടാകും റിയല്‍മി ജി.ടി നിയോ 5 എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗെയിമിങ്ങിന് പ്രാധാന്യം നല്‍കിക്കൊണ്ട് പുറത്തിറക്കിയ റിയല്‍മി ജി.ടി നിയോ 3 വിപണിയിലെത്തിയത് 120 HZ ന്റെ ഡിസ്പ്ലെയുമായാണ്. മീഡിയടെക്ക് പ്രോസസറുമായി എത്തിയ ഈ ഫോണ്‍ വ്യത്യസ്ത ബാറ്ററി കപ്പാസിറ്റിയുള്ള രണ്ട് വേരിയന്റുകള്‍ പുറത്തിറക്കിയിരുന്നു.
150 W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 4,500mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റും 80W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 5,000mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റുമാണ് പുറത്തിറങ്ങിയത്. 12 ജി.ബി വരെ റാം ഈ മോഡല്‍ വാഗ്ദാനം ചെയ്തിരുന്നു. ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ട് ചെയ്യുന്ന സ്പീക്കറും ട്രിപ്പിള്‍ ക്യാമറയും റിയല്‍മി ജി.ടി നിയോ 3 യുടെ പ്രത്യേകതയാണ്.
Content Highlights: Realme GT Neo 5 specifications
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..