പ്രതീകാത്മക ചിത്രം | PHOTO : REALME/TWITTER
റിയല്‍മി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന റിയല്‍മി 10 പ്രോ സീരിസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മി 10 പ്രോ 5ജി, റിയല്‍മി 10 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാണ് പുറത്തിറങ്ങിയത്. ഡിസംബര്‍ 14 മുതല്‍ ഫോണുകളുടെ വില്പന ആരംഭിക്കും. റിയല്‍മി 10 പ്രോ സീരീസ് ഫോണുകള്‍ ചൈനയില്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.
സ്നാപ്ഡ്രാഗണ്‍ 695 പ്രോസസറുമായി റിയല്‍മി 10 പ്രോ 5ജി എത്തുമ്പോള്‍ റിയല്‍മി 10 പ്രോ പ്ലസ് 5ജിയ്ക്ക് കരുത്ത് പകരുന്നത് മീഡിയടെക് പ്രോസസറാണ്. ആന്‍ഡ്രോയിഡ് 13 ഓഎസാണ് നല്‍കിയിരിക്കുന്നത്. നെബുല ബ്ലൂ, ഹൈപ്പര്‍ സ്പേസ് ഗോള്‍ഡ്, ഡാര്‍ക്ക് മാറ്റര്‍ എന്നീ കളര്‍ വേരിയന്റുകളില്‍ ഫോണുകള്‍ ലഭ്യമാണ്.
120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയാണ് റിയല്‍മി 10 പ്രോ പ്ലസില്‍ നല്‍കിയിരിക്കുന്നത്. കരുത്തുറ്റ 5000 എം.എ.എച്ച് ബാറ്ററിയോടെയാണ് ഫോണുകള്‍ എത്തിയത്. 108 എം.പിയുടെ റിയര്‍ ക്യാമറയാണ് ഫോണുകളുടെ മറ്റൊരു പ്രത്യേകത. 16 എം.പിയുടെതാണ് സെല്‍ഫി ക്യാമറ.
റിയല്‍മി 10 പ്രോ 5ജിയുടെ 6ജിബി + 128ജിബി മോഡലിന്റെ വില 18,999 രൂപയാണ്. 8ജിബി + 128ജിബി മോഡല്‍ 19,999 രൂപയ്ക്ക് ലഭിക്കും. റിയല്‍മി 10 പ്രോ പ്ലസ് 5ജിയുടെ 6ജിബി + 128ജിബി മോഡലിന്റെ വില 24,999 രൂപയാണ്. 8ജിബി + 128ജിബി മോഡലിന്റെ വില 25,999 രൂപയാണ്. 8ജിബി + 256ജിബി മോഡല്‍ 27,999 രൂപയ്ക്ക് ലഭിക്കും.
ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന സീരീസാണ് റിയല്‍മി 10 പ്രോ. മികച്ച സവിശേഷതകളുമായി എത്തിയ ഫോണിന്റെ വിലയില്‍ ആരാധകര്‍ ട്വിറ്ററിലൂടെ തൃപ്തി അറിയിക്കുന്നുണ്ട്.
Content Highlights: realme 10 pro series released in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..