108 എം.പി റിയർ ക്യാമറ; റിയൽമി 10 പ്രോ സീരിസ് വിപണിയിലേക്ക്


പ്രതീകാത്മക ചിത്രം | PHOTO : REALME/TWITTER

റിയൽമി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയൽമി 10 പ്രോ സീരിസ് ഉടൻ വിപണിയിലെത്തും. ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12.30 ന് സ്മാർട്ട്ഫോണുകളുടെ വിൽപന ആരംഭിക്കുമെന്ന് ട്വിറ്ററിലൂടെ റിയൽമി അറിയിച്ചു.

റിയൽമി 10 പ്രോ 5ജി, റിയൽമി 10 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാണ് പുറത്തിറങ്ങുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനാണ് രണ്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത്. 5000 എം.എ.എച്ച് ബാറ്ററിയോടെയാണ് ഫോണുകൾ എത്തുന്നത്. 33 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ്ങും പ്രത്യേകതയാണ്.



രണ്ട് മോഡലുകളുടെയും ഇന്ത്യയിലെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്നാപ്ഡ്രാ​ഗൺ 695 പ്രോസസറുമായി റിയൽമി 10 പ്രോ 5ജി എത്തുമ്പോൾ റിയൽമി 10 പ്രോ പ്ലസ് 5ജിയ്ക്ക് കരുത്ത് പകരുന്നത് മീഡിയടെക് പ്രോസസറാണ്. ഈ മാസമാദ്യം ഫോണുകൾ ചെെനയിൽ റിലീസ് ചെയ്തിരുന്നു.

റിയൽമി 10 പ്രോ 5ജിയുടെ 8ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 18,300 രൂപയാണ്. റിയൽമി 10 പ്രോ പ്ലസ് 5ജിയുടെ 8ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 19,400 രൂപയുമാണ്. രണ്ടുമോഡലുകൾക്കും 6.7 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്.

108 എം.പി പ്രെെമറി സെൻസറും രണ്ട് എം.പി സെക്കൻഡറി ഷൂട്ടറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാകും റിയൽമി 10 പ്രോ 5ജിയിൽ ഉണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായാകും റിയൽമി 10 പ്രോ പ്ലസ് 5ജി എത്തുന്നത്. 108 എം.പി പ്രെെമറി സെൻസറും എട്ട് എം.പി അൾട്രാ വെെ‍ഡ് ആങ്കിൾ ഷൂട്ടറും രണ്ട് എം.പി മോണോക്രോം ലെൻസും ചേർന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. രണ്ടുഫോണുകളും 16 എം.പി സെൽഫി ക്യാമറയുമായാണ് എത്തുന്നത്.

Content Highlights: realme 10 pro series coming on december 8

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022

Most Commented