വ്യാപാരികള്‍ പുതിയ പ്രൊപ്രൈറ്ററി ക്യുആര്‍ കോഡ് ഉണ്ടാക്കരുതെന്ന് റിസര്‍വ് ബാങ്ക്


നിലവില്‍ ഭാരത് ക്യുആര്‍, യുപിഐ ക്യുആര്‍ എന്നിങ്ങനെ രണ്ട് തരം പരസ്പര പ്രവര്‍ത്തനക്ഷമമായ ക്യുആര്‍ കോഡുകളാണുള്ളത്.

QR Code | Photo: Mathrubhumi

ണമിടപാടുകള്‍ക്കായി വ്യാപാരികള്‍ ഇനിമുതല്‍ പുതിയ പ്രൊപ്രൈറ്ററി ക്യുആര്‍ കോഡുകള്‍ ഉണ്ടാക്കരുതെന്ന് റിസര്‍വ് ബാങ്ക്. പകരം പരസ്പര പ്രവര്‍ത്തനക്ഷമമായ ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.

നിലവില്‍ ഭാരത് ക്യുആര്‍, യുപിഐ ക്യുആര്‍ എന്നിങ്ങനെ രണ്ട് തരം പരസ്പര പ്രവര്‍ത്തനക്ഷമമായ ക്യുആര്‍ കോഡുകളാണുള്ളത്. ഇവയെ കൂടാതെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ചില പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ക്യുആര്‍ കോഡുകള്‍ വ്യാപാരികള്‍ ഉപയോഗിക്കുന്നുണ്ട്. അതാണ് പ്രൊപ്രൈറ്ററി ക്യുആര്‍ കോഡുകള്‍. പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിക്കാത്തവര്‍ക്ക് ഈ ക്യുആര്‍ കോഡ് പ്രയോജനപ്പെടുത്താനാവില്ല. ഇങ്ങനെ പുതിയ പ്രൊപ്രൈറ്ററി ക്യുആര്‍ കോഡുകള്‍ നിര്‍മിക്കരുത് എന്നാണ് നിര്‍ദേശം.

ഇന്ത്യയിലെ ക്വിക്ക് റെസ്‌പോണ്‍സ് (ക്യുആര്‍) കോഡ് സംവിധാനം വിലയിരുത്തുന്നതിനും പരസ്പരപ്രവര്‍ത്തനക്ഷമമായ ക്യൂആര്‍ കോഡിലേക്ക് നീങ്ങുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി പ്രൊഫ. ദീപക് പതക്കിന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ചുമതലപ്പെടുത്തിയ കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് ഈ തീരുമാനം.

നിലവില്‍ ഉപയോഗത്തിലുള്ള ഭാരത് ക്യൂആര്‍, യുപിഐ ക്യുആര്‍ എന്നീ പരസ്പരപ്രവര്‍ത്തനക്ഷമമായ ക്യൂആര്‍ കോഡുകളുടെ ഉപയോഗം തുടരാനും പുതിയ പ്രൊപ്രൈറ്ററി ക്യുആര്‍ കോഡ് നിര്‍മിക്കരുതെന്നുമാണ് കമ്മറ്റിയുടെ നിര്‍ദേശം.

പ്രൊപ്രൈറ്ററി ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുന്ന പേമെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ ഒന്നോ അതിലധികമോ പരസ്പര പ്രവര്‍ത്തനക്ഷമമായ ക്യുആര്‍ കോഡുകളിലേക്ക് മാറണം. ഈ മാറ്റം 2022 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കണം.

പരസ്പരപ്രവര്‍ത്തനക്ഷമമായ ക്യുആര്‍ കോഡുകള്‍ക്ക് അടിസ്ഥാന മാതൃക സൃഷ്ടിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും പ്രയോജനകരമായ സവിശേഷതകള്‍ അവതരിപ്പിക്കുന്നതിനുമായുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്ക് തുടരും.

2007 ലെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിന്റെ സെക്ഷന്‍ 18, സെക്ഷന്‍ 10(2) എന്നിവ അടിസ്ഥാനമാക്കിയാണ് ഈ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: RBI bans launching new proprietary QR code for mobile payments by PSOs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented