നിക്ക് ഭാരത രത്‌ന പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ നടക്കുന്ന പ്രചാരണത്തോട് പ്രതികരിച്ച് രത്തന്‍ ടാറ്റ. പ്രചാരണം നടത്തുന്നവരുടെ വികാരം മനസിലാക്കുന്നുവെന്നും  അത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തു. 

ഒരു ഇന്ത്യക്കാരനായതിലും ഇന്ത്യയുടെ വളര്‍ച്ചയ്ക്കും സമൃദ്ധിയ്ക്കും വേണ്ടി സംഭാവന നല്‍കാന്‍ തനിക്കാകുന്നതിലും താന്‍ ഭാഗ്യവാനാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രത്തന്‍ ടാറ്റയുടെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രചാരണം നടക്കുന്നത്. വ്യവസായിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. വിവേക് ബിന്ദ്രയുടെ ട്വീറ്റാണ് ഭാരത് രത്‌ന ഫോര്‍ രത്തന്‍ ടാറ്റ എന്ന ഹാഷ്ടാഗിന് ട്വിറ്ററില്‍ വീണ്ടും പ്രചാരം നേടിക്കൊടുത്തത്. 

ഇന്ത്യയിലെ മുന്‍നിര വ്യവസായികളില്‍ ഒരാളും ഏറെ കാലം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായിരുന്നയാളുമാണ് രത്തന്‍ ടാറ്റ. 83 കാരനായ ഇദ്ദേഹത്തെ 2000 ല്‍ പത്ഭ ഭൂഷന്‍ പുരസ്‌കാരവും 2008 ല്‍ പത്മവിഭൂഷന്‍ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു. 

Content Highlights: Ratan Tata Responds to Netizens Demand for Bharat Ratna to him