നാലുകാലും കയ്യുമുള്ള ഒരു ജീവിയെ പോലെ; ചാന്ദ്രനിലിറക്കാന്‍ ജപ്പാന്‍ ഒരുക്കിയ റോബോട്ട് 


ചൊവ്വയിലെ മണ്ണ് നിറഞ്ഞ പ്രതലം പുനഃസൃഷ്ടിച്ച് അതിലൂടെ റോബോട്ടിനെ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതിന്റെ വീഡിയോ ദൃശ്യം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

R1 Robot | Photo: GITAI

ജാപ്പനീസ് കമ്പനി നിര്‍മിച്ച ഒരു റോബോട്ട് ആണിത്. നാല് കാലുകളും കൈകളും ഒരു തലയുമുള്ള ഈ റോബോട്ട് ചന്ദ്രോപരിതലത്തിലെ സങ്കീര്‍ണമായ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നതിനായാണ് തയ്യാറാക്കിയത്.

ആര്‍ 1 (R1) എന്ന് വിളിക്കുന്ന ഈ റോബോട്ട് ഡിസൈന്‍ ചെയ്ത് നിര്‍മിച്ചത് ജാപ്പനീസ് കമ്പനിയായ ജിറ്റായ് (GITAI) ആണ്. ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുമായി ചേര്‍ന്നാണ് ഇത് നിര്‍മിച്ചത്.

ചൊവ്വയിലെ മണ്ണ് നിറഞ്ഞ പ്രതലം പുനഃസൃഷ്ടിച്ച് അതിലൂടെ റോബോട്ടിനെ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതിന്റെ വീഡിയോ ദൃശ്യം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നാല് ചക്രങ്ങള്‍ ഉപയോഗിച്ച് നിമ്‌നോനതങ്ങള്‍ നിറഞ്ഞ പ്രതലത്തിലൂടെ സഞ്ചരിക്കുക, ചന്ദ്രനിലെ മണല്‍ ശേഖരിക്കുക, ജാര്‍ തുറക്കുക. അതില്‍ ഒരു സ്‌കൂപ്പ് ഉപയോഗിച്ച് മണ്ണ് ശേഖരിക്കുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

വിവിധ ആവശ്യങ്ങള്‍ക്കായി ജിറ്റായ് വികസിപ്പിച്ച നിരവധി റോബോട്ടുകളിലൊന്നാണ് ആര്‍1. 2020 കളില്‍ തന്നെ തങ്ങളുടെ സാങ്കേതിക വിദ്യ ചന്ദ്രനില്‍ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ബഹിരാകാശത്ത് റോബോട്ടുകളെ നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. ബഹിരാകാശ നിലയത്തിലെ പുറത്തുള്ള ജോലികള്‍ക്കായി ഒരു റോബോട്ടിക്ക് കൈ തന്നെ സ്ഥാപിച്ചിട്ടുണ്ട്. നാസ ചൊവ്വയില്‍ റോബോട്ടിക് റോവറുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആര്‍ 1 റോബോട്ടിന് സമാനമായ സൗകര്യങ്ങളോടുള്ള റോബോട്ടുകള്‍ ഇതുവരെ ആരും ഒരു അന്യഗ്രഹ ഗവേഷണത്തിന് ഉപയോഗിച്ചിട്ടില്ല.

എങ്കിലും ഈ രംഗത്ത് ജിറ്റായ് മാത്രമല്ല ചൈന, റഷ്യ, യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിവിധ കമ്പനികള്‍ ബഹിരാകാശ ഗവേഷണ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഇത്തരം സാങ്കേതിക വിദ്യകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

നാസയെ മാതൃകയാക്കി ജാക്‌സയും തദ്ദേശീയമായ കമ്പനികള്‍ക്ക് കരാര്‍ നല്‍കി ബഹിരാകാശ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഈ രംഗത്ത് വലിയ രീതിയിലുള്ള സ്വകാര്യ വത്കരണ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

സ്‌പേസ് റോബോട്ടിക്‌സിനെ വാണിജ്യ വത്കരിക്കുന്നതിനും ബഹിരാകാശത്തെ ജോലികള്‍ക്കുള്ള ചിലവ് നൂറിലൊന്നായി ചുരുക്കുന്നതിനുമാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്ന് ജിറ്റായ് മേധാവി ഷോ നകാനോസ് പറഞ്ഞു. ബഹിരാകാശത്ത് ഉപയോഗിക്കുന്നതിനായി വേറെയും നിരവധി റോബോട്ടുകള്‍ കമ്പനി നിര്‍മിച്ചിട്ടുണ്ട്.


Content Highlights: R1 lunar robot made by Japanese company GITAI

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented