കൊച്ചിയിലെ എന്‍ജിനീയര്‍മാര്‍ക്ക് അവസരമൊരുങ്ങുന്നു; പുതിയ ഓഫീസ് ആരംഭിച്ച് ക്വസ്റ്റ് ഗ്ലോബല്‍ 


Photo: Quest

കൊച്ചി: ആഗോള എന്‍ജിനീയറിങ് സേവന സ്ഥാപനങ്ങളിലൊന്നായ ക്വസ്റ്റ് ഗ്ലോബല്‍ കൊച്ചിയില്‍ ഓഫീസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് ഓഫീസ് തുറന്നത്. നിലവില്‍ തിരുവനന്തപുരത്ത് ക്വസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലേക്കുള്ള വരവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കൊച്ചിയിലെ എന്‍ജിനീയറിങ് വിദഗ്ദരെ പ്രയോജനപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു.

നിലവില്‍ ആഗോളതലത്തില്‍ 13,000-ലേറെ ജീവനക്കാരുള്ള കമ്പനി 2025 ഓടുകൂടി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. കൊച്ചിയിലെ സാന്നിധ്യം അതിന് പങ്കുവഹിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കൊച്ചി ഓഫീസ് ടീമില്‍ നിലവില്‍ ഇരുന്നൂറോളം ജീവനക്കാരാണുള്ളത്. 2023 അവസാനത്തോടെ അഞ്ഞൂറോളം പേരെക്കൂടി ടീമിന്റെ ഭാഗമാ ക്കാനാണു ക്വസ്റ്റ് ഗ്ലോബലിന്റെ പദ്ധതി.

സോഫ്റ്റ് വെയര്‍, ഡിജിറ്റല്‍, എംബഡഡ് സാങ്കേതികവിദ്യകളിലുള്ള പ്രൊഡക്ട് എന്‍ജിനീയറിങ് സേവനങ്ങളില്‍ സംസ്ഥാനത്തുനിന്നുള്ള മിടുക്കരായ എന്‍ജിനീയര്‍മാരെ ക്വസ്റ്റ് ഗ്ലോബല്‍ നിലവില്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. ആരോഗ്യപരിചരണ-മെഡിക്കല്‍ ഉപകരണങ്ങള്‍, ഹൈടെക്, ഓട്ടോ മോട്ടീവ്, ഊര്‍ജം എന്നീ മേലകളിലെ ആഗോള ഉപഭോക്താക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഈ എന്‍ജിനീയര്‍മാര്‍ക്ക് അവസരം ലഭിക്കും

Content Highlights: quest global office started in kochi

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented