വിപണിയിൽ 5G ഫോണുകൾ വ്യാപകമാവും; നാല് പുതിയ സ്‌നാപ്ഡ്രാഗണ്‍ ചിപ്പ്‌സെറ്റുകളുമായി ക്വാൽകോം


ക്വാല്‍കോം മൂന്ന് 5ജി ചിപ്പ് സെറ്റുകള്‍ അവതരിപ്പിച്ചതോടെ ആഗോള തലത്തില്‍ തന്നെ 5ജി സ്മാര്‍ട്‌ഫോണുകള്‍ വ്യാപകമാകുന്നതിന് ഇത് വഴിവെക്കുമെന്നാണ് കരുതുന്നത്.

Photo: Qualcomm

സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ചിപ്പുകളുടെ നിരയിലേക്ക് നാല് പുതിയ ചിപ്പ് സെറ്റുകള്‍ കൂടി ചേര്‍ത്ത് ക്വാല്‍കോം. സ്‌നാപ്ഡ്രാഗണ്‍ 778ജി+, സ്‌നാപ്ഡ്രാഗണ്‍ 695, സ്‌നാപ്ഡ്രാഗണ്‍ 680, സ്‌നാപ്ഡ്രാഗണ്‍ 480+ എന്നിവയാണ് പുതിയതായി അവതരിപ്പിച്ചത്.

വില കുറഞ്ഞ മിഡ് റേഞ്ച്, എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടിയാണ് ഈ ചിപ്പ്‌സെറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 5ജിയ്ക്ക് ശ്രദ്ധ നല്‍കിക്കൊണ്ടാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. മികച്ച എല്‍ടിഇ സേവനം നല്‍കുവാന്‍ സഹായിക്കുന്ന 4ജി ചിപ്പ്‌സെറ്റും ഇതിലുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി+

ഇത് ഒരു 5ജി ചിപ്പ് സെറ്റാണ്. സ്‌നാപ്ഡ്രാഗണ്‍ 778 പ്രൊസസര്‍ ചിപ്പിന്റെ വല്യേട്ടന്‍ എന്ന് വേണമെങ്കില്‍ പറയാം. സിപിയുവിന്റെയും ജിപിയുവിന്റെയും പ്രകടനം മെച്ചപ്പെടുത്തിയാണ് ഈ പതിപ്പിന്റെ വരവ്. മികച്ച ഗെയിമിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വീഡിയോ, ഫോട്ടോഗ്രഫി അനുഭവങ്ങള്‍ നല്‍കാന്‍ ഇതിന് സാധിക്കും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695

ഇതും 5ജി പിന്തുണയുള്ള ചിപ്പ്‌സെറ്റ് ആണ്. സ്‌നാപ്ഡ്രാഗണ്‍ 690 ചിപ്പ് സെറ്റിന്റെ അപ്‌ഗ്രേഡാണിത്. ഗ്രാഫിക്‌സ് റെന്ററിങ് 30 ശതമാനവും സിപിയുവിന്റെ പ്രവര്‍ത്തനം 15 ശതമാനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. 5ജി ബാന്‍ഡുകളായ എംഎം വേവ്, സബ്-6 GHz എന്നിവ ഇത് പിന്തുണയ്ക്കും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480+

മിക്കവാറും എല്ലാ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും അവരുടെ എന്‍ട്രിലെവല്‍ സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ചിപ്പ്‌സെറ്റാണിത്. ആഗോള തലത്തില്‍ 5ജി സ്മാര്‍ട്‌ഫോണുകളുടെ വ്യാപനത്തിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്വാല്‍കോം സ്‌നാപഡ്രാഗണ്‍ 680

ഇത് 4ജി മാത്രമുള്ള ചിപ്പ് സെറ്റാണ്. ലോകം 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ 4ജി കണക്റ്റിവിറ്റിയാണ് മിക്കവാറുമിടങ്ങളില്‍ ലഭ്യമായിട്ടുള്ളത്. ശക്തിയേറിയ 4ജി അനുഭവം നല്‍കാന്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 സഹായിക്കും. ഇടത്തരം വിലയുള്ള മിഡ് റേഞ്ച് ഫോണുകളെ ലക്ഷ്യമിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ക്വാല്‍കോം മൂന്ന് 5ജി ചിപ്പ് സെറ്റുകള്‍ അവതരിപ്പിച്ചതോടെ ആഗോള തലത്തില്‍ തന്നെ 5ജി സ്മാര്‍ട്‌ഫോണുകള്‍ വ്യാപകമാകുന്നതിന് ഇത് വഴിവെക്കുമെന്നാണ് കരുതുന്നത്. ക്വാല്‍കോമും 5ജി ചിപ്പ് സെറ്റുകളിലേക്ക് പൂര്‍ണമായും മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത് സൂചന നല്‍കുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 685 പ്രൊസസറിന് വേണ്ടിയുള് ചര്‍ച്ചകള്‍ ഇതിനോടകം കമ്പനികള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം. ഏതെല്ലാം ഫോണുകളിലാണ് ഇവ എത്തുക എന്ന് കാത്തിരുന്ന് കാണാം.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented