Photo: Qualcomm
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം പുതിയ പ്രൊസസര്‍ ചിപ്പ് പുറത്തിറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ക്വാല്‍കോം പുറത്തിറക്കിയ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ ചിപ്പിന്റെ അടുത്ത പതിപ്പായി സ്നാപ്ഡ്രാഗണ്‍ 8ജെന്‍ വണ്‍ പ്ലസ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എസ്എം8475 എന്ന പാര്‍ട്ട് നമ്പറിലുള്ള ചിപ്പ് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്ലസ് ചിപ്പ് ആണെന്ന് ഗിസ്മോ ചൈന റിപ്പോര്‍ട്ടില്‍ പറയുന്നു.
സാംസങിന്റെ 4എന്‍എം പ്രോസസില്‍ നിര്‍മിതമായ ചിപ്പാണ് സ്നാപ്ഡ്രാഗണ്‍ 8ജെന്‍ വണ്‍. എന്നാല്‍ തായ്വാന് കമ്പനിയായ ടിഎസ്എംസിയുടെ 4എന്‍എം സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്രോസസില്‍ നിര്‍മിതമായിരിക്കും സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്ലസ്.
ഇതോടൊപ്പം പുതിയ സ്നാപ്ഡ്രാഗണ്‍ 700 സീരീസ് ഫോണുകളും പുറത്തിറക്കിയേക്കും.
സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്ലസ് പ്രൊസസര്‍ ചിപ്പുമായെത്തുന്ന ആദ്യ ഫോണ്‍ ജൂണില്‍ തന്നെ പുറത്തിറങ്ങാനാണ് സാധ്യത.
പ്രീമിയം ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണ്‍ പ്രൊസസര്‍ ചിപ്പ് വിപണിയില്‍ ആധിപത്യമുള്ള സ്ഥാപനമാണ് ക്വാല്‍കോം. 300 ഡോളറിന് മുകളില്‍ വിലയുള്ള ഉല്‍പ്പന്നങ്ങളുടെ 50 ശതമാനം വിപണി വിഹിതം കമ്പനിയ്ക്കുണ്ട്.
Content Highlights: qualcomm to announce Snapdragon 8 Gen 1+ processor in May
Content Highlights: qualcomm new processor chip, premium processors, snapdragon 8gen 1+
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..