Photo: Qualcomm
ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകള്‍ക്ക് വേണ്ടിയുള്ള പുതിയ പ്രൊസസര്‍ ചിപ്പുകള്‍ പുറത്തിറക്കി ക്വാല്‍കോം. സ്നാപ്ഡ്രാഗണ്‍ 7 ജെന്‍1, സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്പുകളാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ഈ ചിപ്പുകള്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1
ക്വാല്‍കോമിന്റെ ഫ്ളാഗ്ഷിപ്പ് മോഡലായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറിന്റെ പുതിയ വേര്‍ഷനാണ് സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ വണ്‍ (Snapdragon 8 Gen 1). പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുകയും ഊര്‍ജ ഉപഭോഗം, താപനില കൈകാര്യം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാരണം കൊണ്ടുതന്നെ ഫോണ്‍ ചൂടാവാതെ പ്രവര്‍ത്തിക്കാന്‍ പുതിയ ചിപ്പ് സഹായിക്കും. കൂടാതെ ബാറ്ററി ക്ഷമതയും വര്‍ധിപ്പിക്കും. മുന്‍ പതിപ്പിനേക്കാള്‍ 30 ശതമാനം ഊര്‍ജക്ഷമത പുതിയ പതിപ്പിനുണ്ട്. സിപിയുവിന്റെ പ്രവര്‍ത്തനവും 10 ശതമാനം മികച്ചതാണ്.
മറ്റുകാര്യങ്ങളില്‍ മുന്‍ പതിപ്പിന് സമാനമാണ് സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ലെ സൗകര്യങ്ങളും. 16 ജിബി വരെയുള്ള റാം, യുഎഫ്എസ് 3.1 സ്റ്റോറേജ്, ക്യൂഎച്ച്ഡി പ്ലസ്, 4കെ റസലൂഷന്‍ എന്നിവ പിന്തുണയ്ക്കും.
സ്നാപ്ഡ്രാഗണ്‍ എക്സ്64 5ജി മോഡത്തിന്റെ പിന്തുണയില്‍ 10 ജിബിപിഎസ് വേഗത്തില്‍ ഡാറ്റ വേഗം ലഭിക്കും. 200 എംപി വരെയുള്ള ക്യാമറകളും 8കെ വീഡിയോ ഗ്രഫിയും പിന്തുണയ്ക്കും.
വണ്‍ പ്ലസ്, അസൂസ് റോഗ്, ഓപ്പോ, ഷാവോമി, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെ ചിപ്പ് എത്തിയേക്കും.
സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1
സ്നാപ്ഡ്രാഗണ്‍ 780ജി പോലുള്ള സ്നാപ്ഡ്രാഗണ്‍ 700 സ്നാപ്ഡ്രാഗണ്‍ 700 പരമ്പര ചിപ്പ് സെറ്റുകളുടെ പിന്‍ഗാമിയാണ് സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1. 4nm പ്ലാറ്റ്ഫോമില്‍ 2.4 GHz ക്രയോ സിപിയു ക്ലസ്റ്ററും, അഡ്രിനോ 662 ജിപിയുവും ഇതിലുണ്ട്. സ്നാപ്ഡ്രാഗണ്‍ 788 ജിയേക്കാള്‍ 20 ശതമാനം കൂടുതല്‍ മികവോടെ ഗ്രാഫിക്സ് കൈകാര്യം ചെയ്യാന്‍ ഇതിനാവും.
16 ജിബി വരെയുള്ള എല്‍പിഡിഡിആര്‍5 റാം പിന്തുണയ്ക്കും. 4.4 ജിബിപിഎസ് വേഗം ലഭിക്കുന്ന സ്നാപ്ഡ്രാഗണ്‍ എക്സ്62 5ജി മോഡം ആണ് ഇതില്‍. വൈഫൈ 6ഇ, ബ്ലൂടൂത്ത് 5.3 എന്നീ കണക്റ്റിവിറ്റിയുമുണ്ട്. 200 എംപി ക്യാമറ പിന്തുണയ്ക്കും. 10 ബിറ്റ് എച്ഇഐസി ഫോട്ടോ പകര്‍ത്താനും എച്ച്ഇവിസി വീഡിയോ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. മെയ് 23 ന് വരാനിരിക്കുന്ന റെനോ 8 പ്രോയില്‍ ഈ ചിപ്പ് ആയിരിക്കും ഉണ്ടാവുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..