ഹൈദരാബാദില്‍ 18 ലക്ഷം ചതുരശ്രയടി ഓഫീസുമായി ക്വാല്‍കോം; യുഎസിന് പുറത്ത് ഏറ്റവും വലുത്


Photo: Qualcomm

ഹൈദരാബാദിലെ കെ റഹേജ കോര്‍പ്പിന്റെ ഐടി പാര്‍ക്കില്‍ 18 ലക്ഷം ചതുരശ്രയടി ഓഫീസ് കെട്ടിടം ലീസിനെടുത്ത് അമേരിക്കന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനായ ക്വാല്‍കോം. 18 നിലയുള്ള ഒരു കെട്ടിടം മുഴുവനായാണ് കമ്പനി എടുത്തത്. ഐടിപാര്‍ക്കില്‍ നടക്കുന്ന ഏറ്റവും വലിയ ഓഫീസ് ലീസ് ഇടപാടുകളിലൊന്നാണിത്.

യുഎസിന് പുറത്ത് ക്വാല്‍കോമിനുള്ള ഏറ്റവും വലിയ ഓഫീസ് കെട്ടിടമാവും ഇത്. 15 വര്‍ഷക്കാലത്തേക്കായി ഓരോ മൂന്ന് വര്‍ത്തേയും 15 ശതമാനം വര്‍ധനവ് ഉള്‍പ്പടെ 3054 കോടി രൂപയാണ് ക്വാല്‍കോം വാടകയായി നല്‍കുക.



നേരത്തെ തന്നെ കെ റഹേജ കോര്‍പ്പിന്റെ മൈന്റ് സ്‌പേസ് ഐടി പാര്‍ക്കിലെ വിവിധ കെട്ടിടങ്ങളിലായി 10 ലക്ഷം ചതുരശ്ര അടി ഓഫീസുകള്‍ ക്വാല്‍കോമിനുണ്ട്. ഇത് കൂടാതെ മുംബൈ, ബെംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും ഓഫീസുണ്ട്. പുതിയ ഓഫീസില്‍ 17000-ല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളാനാവും.

Content Highlights: qualcomm leases over 1.8 million sq ft space in hyderabad

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented