പബ്ജി ഗെയിമില്‍ ഇത്രയധികം പണം ചെലവാക്കിയെന്ന് കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. നടന്ന സംഭവമാണ്. പഞ്ചാബിലെ ഒരു 17 കാരന് പയ്യന് തന്റെ മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പബ്ജി കളിക്കാന്‍ ചിലവഴിച്ചത് 16 ലക്ഷം രൂപയാണത്രെ. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ബാറ്റില്‍ റൊയേല്‍ ഗെയിമായ പബ്ജി സൗജന്യമായി ആര്‍ക്കും കളിക്കാമെങ്കിലും അതില്‍ പുതിയ ആയുധങ്ങള്‍, വസ്ത്രങ്ങള്‍, വിവിധ സ്കിനുകള്‍, ടൂര്‍ണമെന്റ് പാസുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി ഉപയോക്താക്കളുടെ താല്പര്യാര്ത്ഥം വാങ്ങാവുന്ന ചില സൗകര്യങ്ങളുണ്ട്. അവ വാങ്ങുന്നതിന് വേണ്ടിയാണ് ഈ കൗമാരക്കാരന് പണം ചിലവാക്കിയത്.
മാതാപിതാക്കളോട് ലോക്ക്ഡൗണ്‍ സമയത്ത് പഠിക്കാനാണെന്ന് പറഞ്ഞാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് വിവരങ്ങളും കാര്‍ഡ് വിവരങ്ങളും ഫോണില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നത് അവന് എളുപ്പമായി. ഒരു മാസം കൊണ്ടാണ് ഭൂരിഭാഗം പണമിടപാടുകളും നടത്തിയത്.
അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതും ഇടപാടുകള്‍ നടത്തിയതും സംബന്ധിച്ച വിവരങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞത്. പണമിടപാടുകളുടെ എസ്എംഎസുകള്‍ മാതാപിതാക്കളുടെ ഫോണില്‍ നിന്നും പയ്യന് നീക്കം ചെയ്യുമായിരുന്നു. അക്കൗണ്ടില്‍ പണം നഷ്ടപ്പെട്ടത് അറിയാതിരിക്കാന്‍ അക്കൗണ്ടുകളില്‍ നിന്നും പരസ്പരം പണം മാറ്റിവെക്കുകയും ചെയ്തു. അമ്മയുടെ പ്രൊവിഡന്റ് ഫണ്ടും സ്വന്തം ബാങ്ക് അക്കൗണ്ടും കൗമാരക്കാരന് കാലിയാക്കി.
ചെയ്ത കുറ്റത്തിന് ശിക്ഷയായി മകനെ ഒരു സ്കൂട്ടര്‍ റിപ്പയര്‍ ഷോപ്പില്‍ ജോലിക്ക് അയച്ചിരിക്കുകയാണ് താനെന്ന് അച്ഛന് പറഞ്ഞു. പഠിക്കാന്‍ പോലും ഫോണ്‍ അവന് കൊടുക്കില്ലെന്നും. പണം ഉണ്ടാക്കുന്നത് എത്ര പ്രയാസകരമാണെന്ന് അവന് മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മകന്റെ ഭാവിയ്ക്ക് വേണ്ടി ശേഖരിച്ച പണമായിരുവെന്നും തന്റെ എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യമായി കളിക്കാനാവുന്ന പബ്ജിയുടെ പ്രധാന വരുമാനം ആപ്ലിക്കേഷനുള്ളിലെ വില്പനകളാണ്. കൗമാരക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള ഈ ഗെയിം അവര്‍ക്കിടയില്‍ ആസക്തിയുണ്ടാക്കുന്നുവെന്ന് ആരോപണമുണ്ട്.
Content Highlights: Punjab teenager spends Rs 16 lakh on PUBG in-app transactions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..