ബ്ജി പിസി ഗെയിമിന് ശേഷം പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പുകളിലേക്ക് പുതിയ മാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. പബ്ജി: ന്യൂ സ്റ്റേറ്റ് എന്ന പേരിലുള്ള ഈ പതിപ്പില്‍ 2051-ലെ സാങ്കല്‍പിക ലോകമാണ് പശ്ചാത്തലമായി വരുന്നത്. 

പുതിയ മാപ്പ്, തോക്കുകള്‍, വാഹനങ്ങള്‍ അങ്ങനെ പലതും

ട്രോയ് എന്ന പേരില്‍ പുതിയൊരു മാപ്പ് ഉള്‍പ്പെടുത്തിയാണ് പബ്ജി: ന്യൂ സ്റ്റേറ്റ് എത്തുന്നത്. ഇറാംഗല്‍, സാന്‍ഹോക്ക്, മിറാമര്‍, വികെന്‍ഡി, ലിവിക് എന്നിവയില്‍നിന്നു വ്യത്യസ്തമായി കോള്‍ ഓഫ് ഡ്യൂട്ടി ഗെയിമിന് സമാനമായ ഒരു സാങ്കല്‍പിക നഗര പശ്ചാത്തലമാണ് ട്രോയ് മാപ്പിലുള്ളത്. 

ഇപ്പോള്‍ കാണുന്നതില്‍നിന്നു വ്യത്യസ്തമായ ആയുധങ്ങളും വാഹനങ്ങളും പബ്ജി: ന്യൂ സ്റ്റേറ്റില്‍ ഉണ്ടാവും. ഡ്രോണ്‍, പ്രതിരോധ ഷീല്‍ഡ് പോലുള്ള സംവിധാനങ്ങളുമുണ്ടാവും. 

ആന്‍ഡ്രോയിഡിലും ഐഓഎസിലും പബ്ജി: ന്യൂ സ്റ്റേറ്റ്  ലഭ്യമാവും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇത് ലഭിക്കും. ഇതിന്റെ പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പബ്ജി മൊബൈല്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതിനാല്‍ നിലവില്‍ പുതിയ ഗെയിമും ഇന്ത്യക്കാര്‍ക്ക് പ്ലേസ്റ്റോറിലും ആപ്പ്‌സ്റ്റോറിലും ലഭിക്കില്ല. 

എന്നാല്‍, പബ്ജി മൊബൈലിന്റെ നിരോധനം പുതിയ ഗെയിം ആപ്പിനെ ബാധിക്കുമോ എന്ന് വ്യക്തമല്ല. കാരണം പബ്ജി പിസി ഗെയിമിന്റെ നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ ആണ് പബ്ജി: ന്യൂ സ്റ്റേറ്റ് തയ്യാറാക്കിയിരിക്കുന്നത്. പബ്ജി: ന്യൂ സ്റ്റേറ്റിന്റെ വെബ്‌സൈറ്റ് ഇന്ത്യയിലും സജീവമാണ്. എന്തായാലും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഗെയിം പുറത്തിറങ്ങൂ എന്നാണ് വിവരം. 

Content Highlights: pubg: new state game coming to android ios