ഗെയിമിലെ 'ചതിയന്മാരെ' കണ്ടെത്താന്‍ പുതിയ മാര്‍ഗം അവതരിപ്പിച്ച് പബ്ജി മൊബൈല്‍. സേഫ്റ്റി ഒബ്സര്‍വേഷന്‍ പിരിയഡ് എന്ന പുതിയ വിദ്യയാണ് അവതരിപ്പിച്ചത്. ഗെയിമുകളില്‍ കൃത്രിമത്വം കാണിക്കുകയും അതുവഴി ഗെയിമില്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്ന ചതിയന്മാരായ കളിക്കാര്‍ പബ്ജിയിലുണ്ട്. ഇവരെ പരമാവധി അകറ്റി നിര്‍ത്തി മാന്യമായ ഗെയിമിങ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനായാണ് പബ്ജി ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിര്‍മിത ബുദ്ധിയും (എഐ) മെഷീന് ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് സേഫ്റ്റി ഒബ്സര്‍വേഷന്‍ പിരീയഡ്. ഗെയിമിന്റെ എന്റ് യൂസര്‍ ലൈസന്‍സ് എഗ്രിമന്റ് ലംഘിച്ചുകൊണ്ട് നീതിയുക്തമല്ലാതെ ഗെയിം കളിക്കുന്നവരെ ഒട്ടോമാറ്റിക് ആയി കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഗെയിമില്‍ എന്തെങ്കിലും കൃത്രിമത്വം കാണിക്കുകയോ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടാലോ സേഫ്റ്റി ഒബ്സര്‍വേഷന്‍ പിരിയഡ് സംവിധാനം അവരെ മാച്ചിങ് ക്യൂവില്‍നിന്ന് തന്നെ പുറത്താക്കും. എല്ലാ കളിക്കാരും ഒരു സേഫ്റ്റി ഒബ്സര്‍വേഷന്‍ പിരിയഡിന് കീഴില്‍ കളിക്കേണ്ടതായി വരും.
സേഫ്റ്റി ഒബ്സര്‍വേഷന്‍ പിരിയഡിന് കീഴില്‍ കളിക്കുന്ന കളിക്കാര്‍ എതെങ്കിലും വിധത്തില്‍ നീതിയുക്തമായ ഗെയിമിങ് തകരാറിലാക്കുന്നുവെങ്കില് അവരെ ഗെയിമില്‍നിന്നു വിലക്കും.
Content Highlights: PUBG Mobile introduces new tactic to catch cheaters
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..