കുതിച്ചുയരാൻ സ്വകാര്യ ബഹിരാകാശ ഗവേഷണം; ‘പ്രാരംഭ് ’ഒരു തുടക്കം


പ്രത്യേക ലേഖകൻ

വിക്രം-എസ് റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണത്തിനുശേഷം ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, സ്‌കൈറൂട്ട് സി.ഇ.ഒ. പവൻകുമാർ ചന്ദന, കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്, സ്‌കൈ റൂട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നാഗ ഭാരത് ഡാക്ക, ഇൻസ്‌പെയ്‌സ് ചെയർമാൻ പവൻ കുമാർ ഗോയങ്ക എന്നിവർ റോക്കറ്റിന്റെ മാതൃകയുമായി |ഫോട്ടോ: വി. രമേഷ്

ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): സ്‌പെയ്‌സ് എക്സിന്റെ ഇലോൺ മസ്കി നെയും വെർജിൻ ഗാലക്ടിക്കിന്റെ റിച്ചാർഡ് ബ്രാൻസണെയും പോലുള്ള ശതകോടീശ്വരന്മാർ കൈയടക്കിവെച്ചിരിക്കുന്ന സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തേക്കാണ് സ്‌കൈറൂട്ട് എന്ന സ്റ്റാർട്ടപ്പുമായി പവൻകുമാർ ചന്ദനയും നാഗ ഭാരത് ഡാക്കയും വരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വമ്പന്മാരുമായുള്ള മത്സരത്തിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യത്തിന് ഇരുവർക്കും വ്യക്തമായ ഉത്തരമുണ്ട് -‘‘അമേരിക്കയിലെയും യൂറോപ്പിലെയും സ്വകാര്യ സംരംഭകർ ചെലവഴിക്കുന്നതിന്റെ നാലിലൊന്ന് തുകകൊണ്ട് ഇന്ത്യയിൽ റോക്കറ്റുണ്ടാക്കി വിക്ഷേപിക്കാനാവും.’’

പ്രാരംഭ് എന്നുപേരിട്ട ദൗത്യത്തിൽ ശ്രീഹരിക്കോട്ടയിൽനിന്ന് വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ച വിക്രം-എസ് റോക്കറ്റിന്റെ നിർമാണച്ചെലവ് എത്രയെന്ന് വെളിപ്പെടുത്താൻ സ്‌കൈറൂട്ടിന്റെ ശില്പികൾ തയ്യാറായില്ല. എന്നാൽ, യൂറോപ്പിലോ അമേരിക്കയിലോ ആയിരുന്നെങ്കിൽ വേണ്ടിവരുന്ന തുകയുടെ നാലിലൊന്നേ തങ്ങൾ ചെലവിട്ടുള്ളൂവെന്ന് സ്‌കൈറൂട്ട് സി.ഇ.ഒ. പവൻകുമാർ ചന്ദന പറഞ്ഞു.ഐ.എസ്.ആർ.ഒ.യുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിച്ചത്. ഇതിന് ഐ.എസ്.ആർ.ഒ. ചെറിയ ഫീസ് മാത്രമാണ് ഈടാക്കിയത്. ബഹിരാകാശ ഗവേഷണരംഗം സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുത്തെങ്കിലും തത്കാലം ഐ.എസ്.ആർ.ഒ.യുടെ മേൽനോട്ടത്തിൽ അവരുടെ സൗകര്യങ്ങൾ ഉപയോഗിച്ചായിരിക്കും സ്വകാര്യ സംരംഭകരുടെ പ്രവർത്തനം.

ഐ.എസ്.ആർ.ഒ.യുടെ കുത്തകയായിരുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണമേഖല സ്വകാര്യ സംരംഭകർക്കുകൂടി തുറന്നുകൊടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് 2020-ൽ ആണ്. അതിനു മുമ്പ് 2018-ൽത്തന്നെ ചന്ദനയും ഡാക്കയും ചേർന്ന് സ്‌കൈറൂട്ട് എന്ന സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു. ഈ രംഗത്ത് ഇപ്പോൾ നൂറോളം സ്റ്റാർട്ടപ്പുകൾ ഉണ്ടെങ്കിലും ഐ.എസ്.ആർ.ഒ.യുമായി ആദ്യം കരാർ ഒപ്പിട്ടതും ആദ്യം റോക്കറ്റ് പരീക്ഷിച്ചതും സ്‌കൈറൂട്ട് ആണ്. ഐ.എസ്.ആർ.ഒ.യിലെ പ്രവർത്തനപരിചയം തന്നെയാണ് ചന്ദനയ്ക്കും ഡാക്കയ്ക്കും അതിനുള്ള കരുത്തുനൽകിയത്.

ഐ.ഐ.ടി. മദ്രാസിൽനിന്ന് പഠിച്ചിറങ്ങിയ ഡാക്കയും ഐ.ഐ.ടി. ഖരഗ്പുരിലെ പൂർവവിദ്യാർഥിയായ ചന്ദനയും തിരുവനന്തപുരം വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിൽ ഏതാനുംവർഷം ജോലി നോക്കിയശേഷമാണ് സ്വന്തം സംരംഭമെന്ന ആശയവുമായി ഇറങ്ങിയത്. ഐ.എസ്.ആർ.ഒ.യിൽ പ്രവർത്തനപരിചയമുള്ള ശാസ്ത്രജ്ഞരെ അവർ ഒപ്പം കൂട്ടി. 500 കോടിയോളം രൂപയുടെ നിക്ഷേപം സമാഹരിച്ചു. ചെറിയ ഉപഗ്രഹങ്ങളെ കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള വിക്രം-1 റോക്കറ്റ് ആണ് സ്‌കൈറൂട്ടിന്റെ ആദ്യ ലക്ഷ്യം. വെള്ളിയാഴ്ച പരീക്ഷിച്ച വിക്രം-എസ് അതിന്റെ പ്രാരംഭരൂപം മാത്രമാണ്. ഏതാനും വിജയകരമായ വിക്ഷേപണങ്ങൾ കഴിയുമ്പോഴേ ലാഭത്തെക്കുറിച്ച് ചിന്തിക്കാനാവൂവെന്ന് ചന്ദനയും ഡാക്കയും പറയുന്നു.

സ്‌കൈ റൂട്ടിനുപുറമേ അഗ്നികുൽ, ദിഗന്ധര, ധ്രുവ, ബെലാട്രിക്‌സ്, പിക്‌സൽ തുടങ്ങി പത്തോളം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ രംഗത്ത് മുന്നേറിക്കഴിഞ്ഞു.

Content Highlights: Prarambh mission

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented