ഡ്യൂട്ടി ടൈം കഴിഞ്ഞും ജീവനക്കാരെ മേധാവി ബന്ധപ്പെട്ടാല്‍ ശിക്ഷ; തൊഴിൽ നിയമങ്ങളുമായി പോര്‍ച്ചുഗൽ


1 min read
Read later
Print
Share

ഐ.ടി. രംഗത്തെ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഈ നീക്കം

Photo: Gettyimages

ജോലിസമയം കഴിഞ്ഞതിന് ശേഷവും മേലുദ്യോഗസ്ഥന്‍ വിളിച്ച് ജോലിക്കാര്യം പറഞ്ഞ് ശല്യപ്പെടുത്താറുണ്ടോ? എങ്കില്‍ നിങ്ങള്‍ പോര്‍ച്ചുഗലിനെ കുറിച്ച് കേള്‍ക്കണം. പോര്‍ച്ചുഗല്‍ പാസാക്കിയ പുതിയ തൊഴില്‍ നിയമം അനുസരിച്ച് ജോലി സമയം കഴിഞ്ഞതിന് ശേഷം മേലുദ്യോഗസ്ഥര്‍ തൊഴിലാളികളെ വീണ്ടും വിളിച്ച് ബുദ്ധിമുട്ടിച്ചാല്‍ നിയമപരമായി ശിക്ഷാര്‍ഹമാണ്.

ഐ.ടി. രംഗത്തെ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഈ നീക്കം. കോവിഡ് വ്യാപനകാലത്ത് വര്‍ക്ക് ഫ്രം ഹോം ജോലികള്‍ പ്രചാരത്തില്‍ വന്നതോടെ വീടുകള്‍ പലതും താല്‍കാലിക ഓഫീസുകളായി മാറിയ സാഹചര്യത്തിലാണ് ഈ നിയമം കൊണ്ടുവന്നത് എന്നതും ശ്രദ്ധേയം.

തൊഴിലാളികള്‍ക്ക് അനുകൂലമായ ഈ നിയമങ്ങള്‍ വെള്ളിയാഴ്ചയാണ് പോര്‍ച്ചുഗീസ് പാര്‍ലമെന്റ് പാസാക്കിയത്. നിയമം ലംഘിച്ചാല്‍ തൊഴിലുടമകള്‍ പിഴ ശിക്ഷയും ഒപ്പം ജീവനക്കാര്‍ക്ക് ഗ്യാസ്, ഇന്റര്‍നെറ്റ്, വൈദ്യുതി ബില്‍ എന്നിവയ്ക്കായുള്ള അധികം ചിലവും നല്‍കേണ്ടിവരും.

പുതിയ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തോട് ഒത്തുപോവാന്‍ തൊഴിലാളികളെ സഹായിക്കുന്നതിന് പോര്‍ച്ചുഗലിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം പാര്‍ലമെന്റ് പാസാക്കിയിട്ടില്ല.

പുതിയ നിയമം ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്ന ഉപകരണങ്ങള്‍ ഓഫ് ചെയ്ത് വെക്കാനുള്ള അവകാശം നല്‍കുന്നു.

വീട്ടില്‍നിന്നുള്ള ജീവനക്കാരുടെ ഉല്‍പാദന ക്ഷമത തൊഴില്‍ ദാതാക്കള്‍ നിരീക്ഷിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനും രണ്ട് മാസത്തില്‍ ഒരിക്കല്‍ എങ്കിലും മറ്റ് ജീവനക്കാരുമായി മുഖാമുഖമുള്ള കൂടിക്കാഴ്ച നടത്തുന്നത് ഉറപ്പുവരുത്തുന്നതിനുമുള്ള നിയമങ്ങളും പാര്‍ലമെന്റ് പാസാക്കി.

കുട്ടികള്‍ക്ക് എട്ട് വയസ് ആകുന്നത് വരെ ജീവനക്കാര്‍ക്ക് തൊഴിലുടമകളുടെ അനുമതി ഇല്ലാതെ തന്നെ വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യാനും സര്‍ക്കാര്‍ നിയമപരമായ പരിരക്ഷ നല്‍കുന്നു.

Content Highlights: Portugal just made it illegal for your boss to text you after work

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Artificial Intelligence

2 min

വാര്‍ത്ത എഴുതാന്‍ എഐ ഉപയോഗിക്കരുത്, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി വാർത്താ ഏജൻസി

Aug 18, 2023


Google

2 min

സെര്‍ച്ച് എഞ്ചിന്‍ ഭീമന് 25 വയസ്, ആഘോഷമാക്കി ഡൂഡിള്‍

Sep 27, 2023


AI

1 min

നിര്‍മിത ബുദ്ധി  സാധ്യതകളും അപകടങ്ങളും; ഐഎച്ച്ആര്‍ഡി അന്താരാഷ്ട്ര കോണ്‍ക്ലേവ്

Sep 25, 2023


Most Commented