Representational Image Only | Photo: Gettyimages
ഇന്ത്യന്‍ ടെലികോം പരിധിയില്‍ വിലക്കുകളുള്ള പോണ് വെബ്സൈറ്റാണ് പോണ്‍ഹബ്ബ്. എങ്കിലും മുന്‍നിര പോണ്സൈറ്റുകളിലൊന്നാണിത്. പോണ്‍ഹബ്ബ് തങ്ങളുടെ വെബ്സൈറ്റില്‍ ചില കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍.
ഇതിന്റെ ഭാഗമായി വെരിഫൈഡ് ഉപയോക്താക്കളില്‍ നിന്നുള്ള പെയ്ഡ് ഉള്ളടക്കങ്ങള്‍ മാത്രമേ ഇനി സ്വീകരിക്കുള്ളൂ എന്നാണ് പോണ് ഹബ്ബ് തീരുമാനം.
ആളുകളുടെ സമ്മതമില്ലാതെ അപ് ലോഡ് ചെയ്യപ്പെടുന്ന അവരുടെ ലൈംഗികദൃശ്യങ്ങളും കുട്ടികളോടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളും ആളുകളില്‍ കനത്ത മാനസികാഘാതമുണ്ടാക്കുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോണ് ഹബ്ബിന്റെ ഈ നീക്കം.
ഒരോ മാസവും 350 കോടി സന്ദര്‍ശകര്‍ ഉള്ള വെബ്സൈറ്റാണ് പോണ്‍ഹബ്ബ്. ഒരോ വര്‍ഷവും 13.6 ലക്ഷം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പോണ് ഹബ്ബില്‍ അപ് ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഓരോ വീഡിയോയും പരിശോധിച്ച് നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുക എളുപ്പമല്ല. അതിനാല്‍ തന്നെ നിയമവിരുദ്ധമായ പല വീഡിയോകളും വെബ്സൈറ്റില്‍ ഇടം പിടിക്കുന്നു. ഇതില്‍ ബലാത്സംഗം, കുട്ടികളോടുള്ള ലൈംഗിക ചൂഷണം, റിവഞ്ച് പോണ് പോലുള്ളവ ഉള്‍പ്പെടുന്നു. മറ്റ് വീഡിയോകളെ പോലെ തന്നെ ഇവയ്ക്കും വലിയ രീതിയിലുള്ള കാഴ്ചക്കാരെ ലഭിക്കുന്നുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.
സ്വന്തം നഗ്നത പരസ്യമാക്കപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വിഷാദത്തിനടിമപ്പെടുകയാണ്. ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു. പോണ് വെബ്സൈറ്റിലെ ഇത്തരം ഉള്ളടക്കങ്ങള്‍ ഒരു വ്യക്തിക്കുമേല്‍ വലിയ ആഘാതമാണുണ്ടാക്കുന്നത് റിപ്പോര്‍ട്ട് പറയുന്നു.
മൈന്റ് ഗീക്ക് എന്ന സ്ഥാപനത്തിന്റേതാണ് പോണ്‍ഹബ്ബ് വെബ്സൈറ്റ്. പോണ് ഹബ്ബ് ഉള്‍പ്പടെ നൂറിലധികം പോണ് വെബ്സൈറ്റുകള്‍ മൈന്റ് ഗീക്കിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ നിയന്ത്രണ നടപടികള്‍ മറ്റ് വെബ്സൈറ്റുകളിലേക്ക് കൂടി നടപ്പിലാക്കാന്‍ മൈന്റ് ഗീക്കിന് ഉദ്ദേശമുണ്ടോ എന്ന് വ്യക്തമല്ല.
Content Highlights: pornhub restricting uploads banned downloads
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..