Representational Image | Photo: Gettyimages
ലൈംഗികതയടങ്ങുന്ന ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകള്‍ കാണുന്നവർക്ക് വയസായെന്ന് തെളിയിക്കാന്‍ 'പോണ്‍ പാസ്‌പോര്‍ട്ട്' അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫ്രാന്‍സ്. കുട്ടികള്‍ പോണ്‍ ഉള്ളടക്കങ്ങള്‍ കാണാതിരിക്കാന്‍ ആദ്യമായാണ് ഒരു രാജ്യം ഈ രീതിയില്‍ ഒരു നടപടി സ്വീകരിക്കുന്നത്.
ഫ്രാന്‍സിലെ ഡിജിറ്റല്‍ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് തുടക്കമിട്ട ഈ പദ്ധതി ഈ വര്‍ഷം സെപ്റ്റംബറോടുകൂടി നടപ്പിലാക്കും.
ഈ സംവിധാനം നിലവില്‍ വരുന്നതോടുകൂടി പോണ്‍ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ പുറത്തിറക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിന്ന് ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും കോഡും സ്വന്തമാക്കണം. ഈ കോഡ് ഉപയോഗിച്ച് മാത്രമേ പോണ്‍ സൈറ്റുകളിലേക്ക് പ്രവേശനം ലഭിക്കൂ.
2023 ഓടുകൂടി കുട്ടികള്‍ പോണ്‍ കാണുന്നതിന് അന്ത്യമാവും എന്ന് മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു.
സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഈ വെരിഫിക്കേഷന്‍ പ്രക്രിയ നടപ്പിലാക്കാത്ത വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തും.
അടുത്തിടെ വന്ന പല സര്‍വേ റിപ്പോര്‍ട്ടുകളില്‍ കൗമാരക്കാരായ കുട്ടികള്‍ വന്‍തോതില്‍ പോണ്‍ ഉള്ളടക്കങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. 13 വയസില്‍ താഴെയുള്ളവര്‍ക്ക് പോലും ഇത്തരം ഉള്ളടക്കങ്ങള്‍ പലവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്.
അടുത്തിടെ യുകെയില്‍ ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും പോണോഗ്രഫി ഉള്ളടക്കങ്ങള്‍ക്ക് ശക്തമായ പ്രായ നിയന്ത്രണം കൊണ്ടുവരണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയൊരു നീക്കവുമായി ഫ്രാന്‍സ് രംഗത്തുവരുന്നത്.
Content Highlights: Porn passports to watch porn france to introduce new age control system
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..