പോപ്പ് ഫ്രാൻസിസ് വെളുത്ത ജാക്കറ്റിൽ നിൽക്കുന്നു, ഡൊണാൾഡ് ട്രംപിനെ പോലീസ് പിടികൂടിയ ചിത്രം ( രണ്ടും പൂർണമായും വ്യാജം) | Photo : twitter @M_Jeffnaldo, @TheInfiniteDude
ചാറ്റ് ജിപിടി, മിഡ്‌ജേണി പോലുള്ള എഐ ടൂളുകളുടെ സാധ്യതകള്‍ ലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. മുമ്പ് ജീവിച്ചിരുന്ന ഗാന്ധിയുടെയും നെഹ്രുവിന്റെയും മാര്‍ക്‌സിന്റെയും ചെഗുവേരയുടെയുമെല്ലാം സെല്‍ഫികള്‍ യഥാര്‍ത്ഥമെന്നോണം മിഡ് ജേണി എഐ വഴി നിര്‍മിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ എഐ ഉപയോഗിച്ചുള്ള ചില ചിത്രങ്ങള്‍ കൂടി വൈറലാവുകയാണ്.
വെള്ളനിറത്തിലുള്ള ഒരു പഫര്‍ ജാക്കറ്റും സണ്‍ ഗ്ലാസും ധരിച്ച പോപ്പ് ഫ്രാന്‍സിസിന്റെ ചിത്രമാണ് അതിലൊന്ന്. വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ചിത്രം എല്ലാവരും യഥാര്‍ത്ഥമെന്ന് തന്നെയാണ് ധരിച്ചത്. എന്നാല്‍ മിഡ്‌ജേണി ഉപയോഗിച്ച് നിര്‍മിച്ചെടുത്ത ചിത്രമായിരുന്നു ഇത്.
സമാനമായ മറ്റൊരു ഫോട്ടോയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോവുന്നത്. ഇതും വ്യാജമാണ്.

| Phototwitter@blovereviews
മറ്റൊരു ചിത്രം ടെസ് ലയുടെയും സ്‌പേസ് എക്‌സിന്റെയും ട്വിറ്ററിന്റെയും മേധാവി ഇലോണ്‍ മസ്‌കിന്റേതാണ്. മസ്‌കും ജനറല്‍ മോട്ടോഴ്‌സ് മേധാവി മേരി ബറയും പ്രണയിതാക്കളെ പോലെ കൈകോര്‍ത്ത് പിടിച്ച് നടന്നുപോവുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പല വിഷയങ്ങളിലും പരസ്യമായി വാക്‌പോര് നടത്തിയിട്ടുള്ള ഇരുവരും ഒന്നിച്ചുള്ള ഈ ചിത്രത്തില്‍ ആളുകള്‍ക്ക് കൗതുകം തോന്നിയതില്‍ സംശയമില്ല. എന്നാല്‍ ഇത് പൂര്‍ണമായും വ്യാജമായി നിര്‍മിച്ചെടുത്ത ഒരു ചിത്രമാണ്.
സമാനമായി, അമേരിക്കന്‍ പൊതുപ്രവര്‍ത്തകയായ അലക്‌സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടസിനൊപ്പം നടക്കുന്ന മറ്റൊരു ചിത്രവും മസ്‌കിന്റേതായി പ്രചരിക്കുന്നുണ്ട്.
എന്തായാലും സംഭവം കൈവിട്ടുപോയേക്കാമെന്ന മുന്നറിയിപ്പ് വിദഗ്ദര്‍ നല്‍കുന്നുണ്ട്. എഐ വ്യാജന്മാര്‍ രംഗത്തുവരുന്നതോടെ ചിത്രങ്ങളെ അപ്പാടെ വിശ്വസിക്കരുതെന്നും ശ്രദ്ധവേണമെന്നും അവര്‍ പറയുന്നു. ഏത് ചിത്രമാണ് യഥാര്‍ത്ഥമെന്ന് വിശദമാക്കുക പ്രയാസകരമായ കാര്യമായിക്കൊണ്ടിരിക്കുകയാണ്.
Content Highlights: Pope wearing heavy jacket trump police arrest fake photos ai
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..