ബഹിരാകാശ മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം; സ്റ്റാര്‍ട്ട് അപ്പുകളോട് പ്രധാനമന്ത്രി


Screengrab: Twitter Video / @narendramodi

ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ വളര്‍ന്നുവരുന്ന അവസരങ്ങള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായങ്ങളും സ്റ്റാര്‍ട്ട് അപ്പുകളും ഈ മേഖലയില്‍ പുതിയ കണ്ടെത്തലുകളും സാങ്കേതിക വിദ്യകളും കൊണ്ടുവരുന്നതിനായി ശ്രമിച്ചുവരികയാണ്. ഇന്‍- സ്‌പേസുമായുള്ള (IN-SPACe) സഹകരണം ഈ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഇതര കമ്പനികള്‍ക്ക് ഇന്‍-സ്‌പേസുമായുള്ള സഹകരണത്തിലൂടെ അവരുടെ ഉപഗ്രഹങ്ങളും മറ്റ് ഉപകരണങ്ങളും ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന ഈ വലിയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം, അദ്ദേഹം പറഞ്ഞു.

2020 ജൂണിലാണ് ബഹിരാകാശ രംഗത്തേക്ക് സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. ബഹിരാകാശ ഗവേഷണ വികസന രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൂടി പങ്കെടുക്കാനാവുമെന്നും ഐഎസ്ആര്‍ഒയുടെ സഹായവും ശേഷിയും അതിനായി പ്രയോജനപ്പെടുത്താനാവുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.

സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഒരു ഏകജാലക സംവിധാനമായും സ്വതന്ത്ര നോഡല്‍ ഏജന്‍സിയായും നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററിന് (ഇന്‍-സ്‌പേസ്) സര്‍ക്കാര്‍ തുടക്കമിട്ടത്.

അഗ്നികുല്‍ കോസ്‌മോസ്, ബെല്ലട്രിക്‌സ് എയറോസ്‌പേസ്, ധ്രുവ സ്‌പേസ്, പിക്‌സെല്‍, സ്‌കൈറൂട്ട് എയറോസ്‌പേസ് തുടങ്ങി വിവിധ സ്വകാര്യ കമ്പനികള്‍ ഇതിനകം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: PM urges startups to take advantage of space sector opportunities

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented