Photo:GettyImages
ന്യൂഡല്‍ഹി: 6ജി നയരേഖ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 2030 ഓടെ രാജ്യം 6ജി യുഗത്തിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 6ജി റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ടെസ്റ്റ് ബെഡ് പദ്ധതിയ്ക്കും അദ്ദേഹം തുടക്കമിട്ടു.
6ജി റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ടെസ്റ്റ് ബെഡ് പുതിയ സാങ്കേതിക വിദ്യകളെ അതിവേഗം സ്വായത്തമാക്കാന്‍ സഹായകമാകുമെന്ന് ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
5ജി സാങ്കേതിക വിദ്യ വിജയകരമായി രാജ്യത്ത് ലഭ്യമാക്കിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് ആറാം തലമുറ മൊബൈല്‍ സാങ്കേതിക വിദ്യകള്‍ക്കായുള്ള പദ്ധതികള്‍ക്കുള്ള ആരംഭമെന്നോണം രാജ്യം നയരേഖ പുറത്തിറക്കിയത്. ഇതോടുകൂടി 6ജി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നൂതന ഗവേഷണ പഠനങ്ങള്‍ക്ക് അവസരമൊരുങ്ങും.
4ജിക്ക് മുമ്പ് ഇന്ത്യ ടെലികോം സാങ്കേതിക വിദ്യയുടെ ഉപഭോക്താവ് മാത്രമായിരുന്നുവെന്നും എന്നാല്‍ ഇന്ന് ടെലികോം സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: PM Modi unveils 6G test bed, Bharat 6G vision document
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..