പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് അഥവാ യു.പി.ഐ. വഴിയുള്ള പണമിടപാടുകള്‍ ജൂലായില്‍ 600 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവതരിപ്പിച്ച ആറ് വര്‍ഷക്കാലത്തിനിടെ ആദ്യമായാണ് ഇത്രയധികം ഇടപാടുകള്‍ നടക്കുന്നത്.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജൂലായില്‍ 628 കോടി ഇടപാടുകളിലായി 10.62 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ജൂണ്‍ മാസത്തില്‍ നിന്ന് ഏഴ് ശതമാനം വര്‍ധനവാണുണ്ടായത്.
'ഇത് മികച്ചൊരു നേട്ടമാണ്. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും സമ്പദ് വ്യവസ്ഥയെ ശുദ്ധമാക്കാനുമുള്ള ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ നിശ്ചദാര്‍ഢ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കോവിഡ്-19 സമയത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വലിയ സഹായമായിരുന്നു.' മോദി ട്വീറ്റില്‍ പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പ്രതിദിനം 100 കോടി ഇടപാടുകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് യു.പി.ഐ. ലക്ഷ്യമിടുന്നത്. 2016 ഏപ്രിലിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ യു.പി.ഐ. സൗകര്യം അവതരിപ്പിച്ചത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Content Highlights: PM Modi lauds UPI transactions crossing record 6 bn in July
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..