ലചരക്ക് സാധങ്ങള്‍ വാങ്ങാന്‍ ഒരുപാട് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കിലും, സാധങ്ങള്‍ വേണ്ടിടത്തേക്ക് എത്തിക്കുവാന്‍ ഡെലിവറി ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയിലാണ് ഈ അടച്ചിടല്‍ കാലത്ത് മിക്ക സഥാപനങ്ങളും.

പിക്കപ്പ് (PiQup) എന്ന ആപ്ലിക്കേഷനിലൂടെ, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യുബസ്റ്റ് (QBurst)  എന്ന ഐടി കമ്പനി ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായി വന്നിരിക്കുകയാണ്.

അവരവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ സ്വയം ഉത്തരവാദിത്തത്തോടെ വാങ്ങുന്നതിനും, ഓരോരുത്തരുടെയും കടകളിലെ സന്ദര്‍ശനം സമയബന്ധിതമാക്കുന്നതിനും ഈ ആപ്ലിക്കേഷന്‍ സഹായകമാകും. കൂടാതെ വീടിനു പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കടകളുടെ സഹായത്തോടെ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കടകളിലെ തിരക്ക് നിയന്ത്രിക്കാനും അത് വഴി സാമൂഹിക അകലം പാലിക്കാനും ഊന്നല്‍ കൊടുക്കുന്ന രീതിയിലുള്ള ഒരു സ്മാര്‍ട്ട് സംവിധാനമാണ് ഇതിലൂടെ ഒരു കൂട്ടം സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നത്.

ഒരു നിശ്ചിത സമയത്ത് ഒരു സ്ഥാപനത്തില്‍ എത്ര പേര്‍ ഉണ്ടാവണമെന്ന് സ്മാര്‍ട്ട് ഷെഡ്യൂളിങ് വഴി ഈ ആപ്ലിക്കേഷന്‍ തീരുമാനിക്കും. സാധങ്ങള്‍ സ്വയം വാങ്ങുന്നതിനാല്‍ ഡെലിവറി ജീവനക്കാരുടെ കുറവ് ഇവിടെ പ്രശ്‌നമല്ല.

അടച്ചിടല്‍ കാലത്ത് ഓണ്‍ലൈന്‍ ആയി ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെയും മറ്റ് ആവശ്യങ്ങളെയും ഈ ആപ്ലിക്കേഷന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ കച്ചവടക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും വളരെ എളുപ്പത്തില്‍ സൗജന്യമായി ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

പണ്ട് കാലത്ത് ചെയ്യാറുള്ളതുപോലെ, വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് കടലാസ്സില്‍ തയ്യാറാക്കുന്ന രീതിയില്‍ തന്നെ ഈ ആപ്ലിക്കേഷനില്‍ ടൈപ്പ് ചെയ്ത് കൊടുക്കാവുന്നതാണ്.

ഓര്‍ഡര്‍ സ്ഥിരീകരിക്കുന്നതിനൊപ്പം, വീട്ടിലേക്കുള്ള അത്യാവശ്യ സാധങ്ങള്‍ വാങ്ങാന്‍ ആണ് ഈ സന്ദര്‍ശനം എന്നൊരു അഫിഡവിറ്റ്  ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നു. അങ്ങനെ കടകളിലേക്കുള്ള ഉപഭോക്താവിന്റെ സന്ദര്‍ശനം നിയമപരമായും സ്വീകാര്യമാവുന്നു.

പലചരക്ക് സാധനങ്ങള്‍ക്ക് പുറമെ മറ്റ് അവശ്യ സര്‍വീസുകളായ മരുന്നുകള്‍, റെസ്റ്റോറന്റ് സര്‍വിസുകള്‍ എന്നിവയും ഈ ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്.

google playstore വഴി PiQup നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. കൂടാതെ
https://piqup.store/ വഴിയും ഈ സേവനം ലഭ്യമാവുന്നതാണ്.

Google Play Store link  : https://play.google.com/store/apps/details?id=com.qburst.piqup  

Content Highlights: PiQup Essential Commodity Ordering & Pickup Scheduling app