നഗ്നചിത്രങ്ങള്‍ അയച്ച് യാത്രികര്‍; വിമാനം തിരിച്ചുവിട്ട് യാത്ര കുളമാക്കുമെന്ന് ഭീഷണിമുഴക്കി പൈലറ്റ്


Representational Image | Photo: Gettyimages

വിമാനത്തിലുണ്ടായ ചില യാത്രികര്‍ എയര്‍ഡ്രോപ്പ് സംവിധാനം വഴി നഗ്ന ചിത്രങ്ങള്‍ അയക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം എയര്‍പോര്‍ട്ടിലേക്ക് തന്നെ വിമാനം തിരിച്ചുവിടുമെന്ന് ഭീഷണിമുഴക്കി പൈലറ്റ്. അടുത്തിടെ ഒരു സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമുണ്ടായത്. വിവരം അറിഞ്ഞ പൈലറ്റ് വിമാനത്തിന്റെ ഇന്റര്‍ കോം വഴി യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു

Teighlor Marsalis എന്ന ടിക് ടോക്ക് ഉപഭോക്താവ് ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം പങ്കുവെച്ചതോടെയാണ് ഇത് പുറത്തറിഞ്ഞത്.

നിങ്ങള്‍ ഇത് തുടര്‍ന്നാല്‍ എനിക്ക് ഗേറ്റിലേക്ക് മടങ്ങേണ്ടിവരും. എല്ലാവരെയും ഇറക്കും. ഞങ്ങള്‍ക്ക് സുരക്ഷ നോക്കേണ്ടതുണ്ട്. നിങ്ങളുടെയെല്ലാം അവധിക്കാലം അതുവഴി നശിപ്പിക്കപ്പെടും. അതുകൊണ്ട് സുഹൃത്തുക്കളെ, എയര്‍ഡ്രോപ്പ് വഴി നഗ്നചിത്രങ്ങള്‍ അയക്കുന്നത് നിര്‍ത്തിയാല്‍ നിങ്ങളെ കാബോയിലേക്ക് (കാബോ സാന്‍ ലൂകാസ്, മെക്‌സികോ) കൊണ്ടുപോവാം'. പൈലറ്റ് പറഞ്ഞു.

ഐഓഎസ് ഉപകരണങ്ങളില്‍ ചിത്രങ്ങളും, വീഡിയോകളും വലിയ ഫയലുകളുമെല്ലാം വൈഫൈ കണക്ഷനും സെല്ലുലാര്‍ കണക്ഷനും ഇല്ലാതെ അയക്കാന്‍ സാധിക്കുന്ന സംവിധാനമാണ് എയര്‍ഡ്രോപ്പ്.

വിമാനത്തിലെ ഒരു യാത്രികന് ആരോ എയര്‍ഡ്രോപ്പ് വഴി നഗ്ന ചിത്രം അയച്ചു. ഇക്കാര്യം അയാള്‍ ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നു.

പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്നവരുണ്. സമാനമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി അജ്ഞാതരായ ആളുകളെ നഗ്ന ചിത്രങ്ങള്‍ കാണിക്കുന്നതിനെ സൈബര്‍ ഫ്‌ളാഷിങ് എന്നാണ് വിളിക്കുക. ഇത്തരം സൈബര്‍ ഫ്‌ളാഷിങാണ് വിമാനത്തില്‍ നടന്നത്.

എയര്‍ഡ്രോപ്പിന്റെ സെറ്റിങ്‌സില്‍ Discoverable by everyone എന്ന് കൊടുത്താല്‍ നിങ്ങളുടെ ഫോണ്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. ഇതുവഴി മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് ഫയലുകള്‍ അയക്കാന്‍ സാധിക്കും. സുരക്ഷയ്ക്ക് വേണ്ടി നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് മാത്രം കാണാനാവും വിധം സെറ്റ് ചെയ്യുന്നതാണ് നല്ലത്.

വിമാനത്തില്‍ അതിന് ശ്രമിച്ച യാത്രികരെ 'താന്‍ വിമാനം തിരിച്ചുവിടുമെന്നും നിങ്ങളുടെയെല്ലാം അവധിക്കാലം കുളമാകുമെന്നും പറഞ്ഞ് ഭീഷിപ്പെടുത്തിയ' പൈലറ്റിന്റെ നടപടി വലിയ പ്രശംസയാണ് ഏറ്റുവാങ്ങിയത്.

Content Highlights: Pilot threatened to turn plane around after passengers were found AirDropping nude photos

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented