പ്രതീകാത്മക ചിത്രം | photo: afp
പേമെന്റ് ആപ്പുകളിലെ തട്ടിപ്പുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന ഐക്കണുകൾക്ക് ഏകീകൃത രൂപംനൽകാൻ പേമെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ.) തീരുമാനിച്ചു. ‘പ്രൊജക്ട് പ്രതിമ’ എന്നപേരിൽ ഉപയോക്താക്കൾക്ക് എളുപ്പം മനസ്സിലാകുന്നരീതിയിൽ ഏകീകരിച്ച ഐക്കണുകളുടെ ലൈബ്രറി തയ്യാറാക്കിനൽകാനാണ് പേമെന്റ്, സെറ്റിൽമെന്റ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ പി.സി.ഐ.യുടെ പദ്ധതി.
അടുത്തകാലത്തായി ഡിജിറ്റൽ ഇടപാടുകൾ വലിയ അളവിൽ കൂടി. ഇതനുസരിച്ച് തട്ടിപ്പുകളുടെ എണ്ണത്തിലും വർധനയുണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏപ്രിൽ-ജൂൺ കാലത്ത് യു.പി.ഐ. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തിൽ 346 ശതമാനമാണ് വർധന. മുൻവർഷത്തെ 18,864 എണ്ണത്തിൽനിന്ന് 84,145 ആയാണ് പരാതികൾ ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഇടപാടുകൾക്കുള്ള ഐക്കണുകൾ ഏകീകരിച്ച് ഉപയോക്താക്കൾക്കുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ നടപടിയെടുത്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
Content Highlights: PCI introduces Project Pratima to standardise payments across platforms
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..