ട്വിറ്റർ മുൻ CEOയ്ക്ക് നൽകേണ്ടി വരിക 4.2 കോടി ഡോളർ; മസ്കിനെതിരെ കോടതിയെ സമീപിച്ച് പരാഗ് അഗ്രവാൾ


ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന പരാഗ് അഗ്രവാള്‍ കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിന്റെ സിഇഒ ആവുന്നത്. 2021 ല്‍ അദ്ദേഹത്തിന് ആകെ ലഭിച്ചത് 3.04 കോടി ഡോളറാണ്.

പരാഗ് അഗ്രവാൾ,ഇലോൺ മസ്‌ക് | Photo: AFP

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ ട്വിറ്റര്‍ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെയാണ് ഇലോണ്‍ മസ്‌ക് പുറത്താക്കിയത്. പരാഗിന് പുറമേ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നഡ് സെഗാള്‍, ലീഗല്‍ ഹെഡ് വിജയ് ഗഡ്ഡെ എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കിയതായാണ് റിപ്പോർട്ട്. ഇതോടെ ട്വിറ്ററിന്റെ സി.ഇ.ഒ. ആയിരുന്ന പരാഗിന് ട്വിറ്റർ നഷ്ടപരിഹാരമായി നൽകേണ്ടി വരിക വൻ വൻതുകയെന്ന് റിപ്പോർട്ട്.

ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാളിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന്‌ മാറ്റിയാല്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളര്‍ (3,457,145,328 രൂപ) നൽകേണ്ടി വരുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന വാഗ്ദാനമെന്നാണ് വിവരം. അഗ്രവാളിന്റെ ഒരു വര്‍ഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി ആനുകൂല്യങ്ങളും മറ്റും കണക്കിലെടുത്താണ് ഈ റിപ്പോര്‍ട്ട്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്ക് ഓഹരിയുടമകള്‍ക്ക് നല്‍കുക എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന പരാഗ് അഗ്രവാള്‍ കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിന്റെ സിഇഒ ആവുന്നത്. 2021 ല്‍ അദ്ദേഹത്തിന് ആകെ ലഭിച്ചത് 3.04 കോടി ഡോളറാണ്.

ട്വിറ്ററിന്റെ തന്നെ ചീഫ് ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്തുവന്നിരുന്ന പരാഗിനെ മുൻ മേധാവി ജാക്ക് ഡോർസിയുടെ പകരക്കാരനായി കമ്പനി തിരഞ്ഞെടുത്തത്. ട്വിറ്റർ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി ട്വിറ്ററുമായുള്ള 16 വർഷത്തെ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. മുംബൈ സ്വദേശിയായി പരാഗ് അഗ്രവാൾ ഐഐടി ബോംബെയിൽ നിന്നാണ് ബിരുദം നേടിയത്. കൂടാതെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും നേടി.

2011 ഒക്ടോബറിൽ ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിൽ ചേർന്ന അദ്ദേഹം താമസിയാതെ തന്നെ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ എന്ന പദവിയിലേക്ക് ഉയർന്നു. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന അദ്ദേഹത്തെ 2017 ഒക്ടോബറിലാണ് ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചത്. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, മൈക്രോസോഫ്റ്റ്, യാഹൂ, എടി ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ഗവേഷണ വിഭാഗത്തിൽ അഗർവാൾ ജോലി ചെയ്തിരുന്നു.

അതേസമയം മസ്‌കിന് കീഴില്‍ ജോലിചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ ഇതിനോടകം തന്നെ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍, തന്നെ പുറത്താക്കിയ മസ്‌കിന്റെ നടപടിയെ ചോദ്യംചെയ്ത് പരാഗ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Highlights: Parag Agrawal Expected To Receive $42 Million Following Exit From Twitter

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented