Screengrab: Twitter video
കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് സംഘടിപ്പിച്ച സൂം ഓണ്‍ലൈന്‍ മീറ്റിങ് ഹാക്ക് ചെയ്ത് ഹിന്ദുഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ച് ഹാക്കര്‍മാര്‍. വീഡിയോ കോണ്‍ഫറന്‍സ് ഫെയ്സ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 'ഇന്ത്യ കശ്മീര്‍ കയ്യടക്കിയ 72 വര്‍ഷങ്ങള്‍' എന്ന വിഷയമാണ് ചര്‍ച്ച ചെയ്തിരുന്നത്.
ഇന്ത്യാവിരുദ്ധമായ ഈ ചര്‍ച്ച ഹാക്ക് ചെയ്യുകയും ശ്രീരാമ, ഹനുമാൻ സ്തുതി ഗീതങ്ങൾ കേള്‍പ്പിക്കുകയുമായിരുന്നു. ചര്‍ച്ചയ്ക്കിടെ പല തവണയായാണ് ഹാക്കര്‍മാര്‍ തടസം സൃഷ്ടിച്ചത്.
പാട്ട് കേള്‍ക്കാന്‍ തുടങ്ങിയ ഉടനെ. 'ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്' എന്നായിരുന്നു പ്രതിനിധികളില്‍ ഒരാളുടെ പ്രതികരണം.
ഹാക്കര്‍മാരുടെ മൈക്ക് മ്യൂട്ട് ചെയ്യാന്‍ മറ്റൊരു പ്രതിനിധി ആവശ്യപ്പെടുന്നുണ്ടായിരുന്നുവെങ്കിലും ഹാക്കര്‍മാര്‍ ചര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നത് തുടരുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: pakistan zoom meeting on kashmir hacked played sriram hanuman songs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..