Tiktok | Photo: AFP
ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ടിക് ടോക്കിനെ നിരോധിക്കാന്‍ തീരുമാനിച്ച് പാകിസ്താന്. സദാചാരവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് നടപടി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
ഡാറ്റ സ്വകാര്യത, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത്.
സദാചാരവിരുദ്ധവും മാന്യതയില്ലാത്തതുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമായൊരു സംവിധാനം കൊണ്ടുവരണമെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്അവര് സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് ഉന്നത പാകിസ്താന് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
ജൂലായിലാണ് ടിക് ടോക്കിലെ അശ്ലീല ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് പാകിസ്താന് ടെലികോം റഗുലേറ്റര്‍ ടിക് ടോക്കിന് അന്തിമ മുന്നറിയിപ്പ് നല്‍കിയത്.
ആഗോള തലത്തില്‍ സുരക്ഷാ, സ്വകാര്യത ആരോപണങ്ങള്‍ ടിക് ടോക്കിനെതിരെ ഉയരുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഈ നീക്കം. അമേരിക്കയിലും ഓസ്ട്രേലിയയിലും ടിക് ടോക്കിനെതിരെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പാകിസ്താന്റെ നടപടിയുമായി ബന്ധപ്പെട്ട് ടിക് ടോക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. അശ്ലീല ഉള്ളടക്കങ്ങള്‍ വിലക്കുന്നതിനായി പ്രധാനമന്ത്രി ഇമ്രാന്ഖാന് ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ടെന്നാണ് വിവരം.
Content Highlights: pakistan decided to ban tiktok on immoral content
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..