കാഴ്ചക്കാരുടെ എണ്ണത്തില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒ.ടി.ടി. 


യുഎസില്‍ ആകെ ടെലിവിഷന്‍ ഉപഭോഗത്തില്‍ 34.8 ശതമാനം സ്ട്രീമിങ് ആണെന്ന് നീല്‍സണ്‍ ദി ഗേജ് റിപ്പോര്‍ട്ട് പറയുന്നു

Photo: Gettyimages

യു.എസില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഓ.ടി.ടി. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍. ആഗോള മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ വമ്പന്‍ റിലീസുകള്‍ക്കൊരുങ്ങുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാര്‍ത്ത പുറത്തുവരുന്നത്.

എച്ച്ബിഒ മാക്‌സിന്റെ ഹൗസ് ഓഫ് ഡ്രാഗണ്‍ കഴിഞ്ഞ ദിവസം ഡിസ്‌നീ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആമസോണ്‍ പ്രൈമില്‍ ലോര്‍ഡ് ഓഫ് ദി റിങ്‌സ് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. യുഎസ് ഉള്‍പ്പടെയുള്ള വിപണികളില്‍ ഈ റിലീസുകളിലൂടെ ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒ.ടി.ടി. കമ്പനികള്‍.

യു.എസില്‍ ആകെ ടെലിവിഷന്‍ ഉപഭോഗത്തില്‍ 34.8 ശതമാനം സ്ട്രീമിങ് ആണെന്ന് നീല്‍സണ്‍ ദി ഗേജ് റിപ്പോര്‍ട്ട് പറയുന്നു. 34.4 ശതമാനമാണ് കേബിള്‍ ഉപഭോഗം, ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനമാണ്. ബ്രോഡ്കാസ്റ്റ് ടിവിയെ ഒടിടി നേരത്തെ തന്നെ മറികടന്നിരുന്നു. ഇത് ആദ്യമായാണ് കേബിള്‍ടിവിയെ ഒടിടി മറികടന്നത്.

ജനങ്ങളുടെ ടി.വി. ഉപഭോഗ രീതികള്‍ എങ്ങനെ മാറിമറിയുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഈ ട്രെന്‍ഡിന് സമാനമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ വര്‍ഷവും കേബിള്‍ ബ്രോഡ്കാസ്റ്റ് ഉപഭോക്താക്കളുടെ എണ്ണം കുറയുമ്പോള്‍ ഒ.ടി.ടി. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ ആഴ്ചയില്‍ 19,100 കോടി മിനിറ്റ് നേരം ആളുകള്‍ ചിലവഴിക്കുന്നുണ്ടെന്ന് നീല്‍സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണിലേത് പോലെ തന്നെ ജൂലായിലും പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹുലു, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഉപഭോഗത്തില്‍ മുന്നിലുള്ളത്. സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 4 റിലീസ് ചെയ്തതോടെ 1800 കോടി അധിക ഉപഭോക്താക്കളെ ലഭിച്ച നെറ്റ്ഫ്‌ളിക്‌സിന്റെ ഉപഭോഗം (8%) വര്‍ധിച്ചിട്ടുണ്ട്.

കേബിള്‍ ടി.വി. കാണുന്നത് ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലായില്‍ രണ്ട് ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 8.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇതില്‍ കേബിള്‍ ടി.വി. കായികമത്സരങ്ങള്‍ കാണുന്നതില്‍ ജൂണില്‍ നിന്നും 15.4 ശതമാനത്തിന്റെ ഇടിവുണ്ടായി. ഒരു വര്‍ഷത്തെ കണക്ക് നോക്കിയാല്‍ 34 ശതമാനത്തിന്റെ ഇടിവുണ്ടായി. കായിക മത്സരങ്ങളുടെ ബ്രോഡ്കാസ്റ്റിലും ഇടിവാണുണ്ടായിട്ടുള്ളത്. ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ 41 ശതമാനം ഇടിവാണ് ബ്രോഡ്കാസ്റ്റ് സ്‌പോര്‍ട്‌സ് കാണുന്നതിലുണ്ടായത്.

Content Highlights: OTT streaming surpasses cable TV in TV viewing

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented