ചന്ദ്രനെ ഭ്രമണംചെയ്ത ഒറിയോണിൽനിന്നുള്ള ഭൂമിയുടെ ദൃശ്യം. ചന്ദ്രക്കലപോലെ കാണുന്നതാണ് ഭൂമി | photo: എ.പി
വാഷിങ്ടണ്‍: ചന്ദ്രനെച്ചുറ്റിക്കറങ്ങി ഒറിയോണ്‍ പേടകം തിങ്കളാഴ്ച ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. പ്രാദേശികസമയം ഞായറാഴ്ച രാവിലെ 9.40-ന് (ഇന്ത്യന്‍സമയം രാത്രി 11.10) ശാന്തസമുദ്രത്തില്‍ പേടകം പതിക്കുന്നതോടെ ഒന്നാം ആര്‍ട്ടെമിസ് ദൗത്യം പൂര്‍ത്തിയാകും. മനുഷ്യരെ വീണ്ടും ചന്ദ്രനില്‍ അയക്കുകയെന്ന നാസയുടെ പദ്ധതിയിലെ ആദ്യഘട്ടമാണിത്.
ചന്ദ്രന്റെ 130 കിലോമീറ്റര്‍ അടുത്തുകൂടി ഒറിയോണ്‍ കടന്നുപോയി. ചന്ദ്രന്റെ മറുഭാഗത്തായിരുന്നപ്പോള്‍ പേടകവുമായുള്ള ബന്ധം അരമണിക്കൂര്‍ നഷ്ടമായി. പിന്നീടു പുനഃസ്ഥാപിച്ചു. പേടകത്തിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടരാണെന്ന് ഒറിയോണ്‍ പ്രോഗ്രാം ഡെപ്യൂട്ടി മാനേജര്‍ ഡെബ്ബി കോര്‍ത്ത് പറഞ്ഞു.
ഭൂമിയിലേക്കു തിരിച്ചെത്തുമ്പോള്‍ ആകെ 22.53 ലക്ഷം കിലോമീറ്റര്‍ പേടകം സഞ്ചരിച്ചുകഴിയുമെന്ന് ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മാനേജര്‍ മൈക്ക് സറാഫിന്‍ പറഞ്ഞു.
നവംബര്‍ 16-ന് ഫ്‌ളോറിഡയില്‍നിന്ന് നാസയുടെ പടുകൂറ്റന്‍ റോക്കറ്റായ എസ്.എല്‍.എസിലാണ് ഒറിയോണ്‍ ചന്ദ്രനടുത്തേക്ക് യാത്രയായത്. പേടകത്തില്‍ മനുഷ്യരില്ല. രണ്ടാം ആര്‍ട്ടെമിസ് ദൗത്യത്തിലാണ് ഒറിയോണില്‍ ആളുണ്ടാവുക. എന്നാല്‍, ഇവര്‍ ചന്ദ്രനില്‍ ഇറങ്ങില്ല. ചുറ്റി തിരിച്ചുപോരും. 2025-ഓടെ നടപ്പാക്കാമെന്നു പ്രതീക്ഷിക്കുന്ന മൂന്നാംദൗത്യത്തിലാണ് നാസ ചന്ദ്രനില്‍ വീണ്ടും മനുഷ്യരെയിറക്കുക.
Content Highlights: Orion Spacecraft Heads Home To Earth After Finishing Moon Mission
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..