ഓപ്പോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നു; ഡിസംബര്‍ 15 ന് പുറത്തിറങ്ങിയേക്കും


സാംസങിന്റെ ഗാലക്‌സി സെഡ് ഫോള്‍ഡ് പരമ്പരയ്ക്ക് സമാനമായി അകത്തോട്ട് മടക്കുന്ന വിധത്തിലാണ് ഓപ്പോ ഫൈന്റ് എനിന്റെയും രൂപകല്‍പന.

Photo: Oppo

ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ പ്രഖ്യാപിച്ച് ഓപ്പോ. ഓപ്പോ ഫൈന്റ് എന്‍ (Oppo Find N) നാല് വര്‍ഷം നീണ്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഫോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ഫോണിന്റെ നാല് പ്രോട്ടോ ടൈപ്പുകളും കമ്പനി നിര്‍മിച്ചിരുന്നു.

സാംസങിന്റെ ഗാലക്‌സി സെഡ് ഫോള്‍ഡ് പരമ്പരയ്ക്ക് സമാനമായി അകത്തോട്ട് മടക്കുന്ന വിധത്തിലാണ് ഓപ്പോ ഫൈന്റ് എനിന്റെയും രൂപകല്‍പന. ഇത് വളരെ ലളിതമായ രൂപകല്‍പനയിലുള്ളതും ഉപകാരപ്രദവും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നതുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസ്‌പ്ലേയിലെ ചുളിവ്, ഫോണിന്റെ മൊത്തതിലുള്ള ഈട് നില്‍ക്കല്‍, മികച്ച ഹിഞ്ച്, ഡിസ്‌പ്ലേ ഡിസൈന്‍ എന്നിങ്ങനെ മുമ്പ് പുറത്തിറങ്ങിയ ഫോള്‍ഡബിള്‍ ഫോണുകളില്‍ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് ഫൈന്റ് എന്‍ എത്തുന്നത് എന്ന് ഓപ്പോ ചീഫ് പ്രൊഡക്റ്റ് ഓഫീസറും വണ്‍ പ്ലസ് സ്ഥാപകനുമായ പെറ്റ് ലാവു പറഞ്ഞു.

പുതിയ ഫോള്‍ഡബിള്‍ ഫോണിന്റെ സൂചന നല്‍കുന്ന ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫോണിന്റെ ബാഹ്യ രൂപകല്‍പന സംബന്ധിച്ച ചില വിവരങ്ങളുണ്ട്. രണ്ട് സ്‌ക്രീനുകളാണുള്ളത്. ഫോണില്‍ അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറ സംവിധാനമായിരിക്കാനിടയുണ്ടെന്നാണ് കരുതുന്നത്.

സാംസങ് ഗാലക്‌സി ഫോണിന് സമാനമായ മെറ്റല്‍ ഡിസൈനാണിതിനും. ഫോണിന് യുഎസ്ബി സി പോര്‍ട്ട് ആയിരിക്കുമെന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ട്. ഒരു വശത്തായാണ് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉള്ളത്.

ഫൈന്റ് എനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് 2018 ല്‍ ത്‌നനെ തയ്യാറാക്കിയിരുന്നുവെന്ന് ലാവു പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ലാവു ഓപ്പോയില്‍ ചേര്‍ന്നത്. 2013 ലാണ് അദ്ദേഹം വണ്‍പ്ലസിന് തുടക്കമിട്ടത്. ബിബികെ ഇലക്ട്രോണിക്‌സ് എന്ന മാതൃസ്ഥാപനത്തിന് കീഴിലുള്ള രണ്ട് കമ്പനികളാണ് ഓപ്പോയും, വണ്‍പ്ലസും. ഇവയെ കൂടാതെ വിവോ, റിയല്‍മി, ഇഖൂ, എന്നിവയും ഒരേ ബിബികെയ്ക്ക് കീഴിലുള്ളവയാണ്.

Content Highlights: Oppo Find N Announced as Company’s First Foldable Phone

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented